ചൂട് കാലത്ത് തണ്ണിമത്തൻ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം

Date:

Share post:

സഹിക്കാൻ വയ്യാത്ത ചൂടിൽ വെന്തുരുകുകയാണ് ജനം. എന്ത് ചെയ്താലാണ് ചൂട് കുറയുക എന്ന് വിചാരിച്ച് ശരീരം തണുപ്പിക്കാനായി തണുത്ത വെള്ളവും പഴവർ​ഗങ്ങളുമെല്ലാം ആവശ്യാനുസരണം കഴിക്കാറുമുണ്ട്. അത്തരത്തിൽ എല്ലാവരും കഴിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. ദാഹവും ക്ഷീണവുമകറ്റാൻ ഇതിലും നല്ലൊരു മാർ​ഗം വേറെയില്ലെന്ന് തന്നെ വേണമെങ്കിൽ പറയാം. എന്നാൽ തണ്ണിമത്തന്റെ ആരോ​ഗ്യ ​ഗുണങ്ങൾ അറിഞ്ഞുകൊണ്ടാണോ ഇത് കഴിക്കുന്നത് എന്ന് ചോദിച്ചാൽ അല്ല എന്നാകും മിക്കവരുടെയും മറുപടി.

കൊഴുപ്പും കൊളസ്ട്രോളും ഊർ‌ജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തൻ ജലാംശത്തിന്റെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും ആന്റി ഓക്സിഡന്റുകളുടെയുമെല്ലാം കലവറയാണ്. കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലത്തിന്റെ അളവ് നിലനിർത്താൻ ഉത്തമമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. തണ്ണിമത്തനിലാകട്ടെ 95 ശതമാനം വരെ ജലാംശം അടങ്ങിയിട്ടുമുണ്ട്. അതോടൊപ്പം വിറ്റാമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും മിതമായ അളവിൽ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.

എന്നാൽ തണ്ണിമത്തന് ചില ദോഷവശങ്ങൾ കൂടിയുണ്ട്. അതിൽ പ്രധാനപ്പെട്ടത് പ്ലാന്റ് സംയുക്‌തമായ ലൈസോപീൻ ആണ്. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നൽകുന്നതും. അതിനാൽ ഇത് അമിതമായി കഴിച്ചാൽ ഇവയിലെ ലൈസോപീനും സിംപിൾ കാർബോഹൈഡ്രേറ്റും പ്രശ്‌നക്കാരായി മാറും. അത് ദഹനക്കുറവിനും വയറു കമ്പിക്കലിനും വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമായേക്കാം. കൂടാതെ ഇതിൽ പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ കിഡ്‌നി രോഗങ്ങളുള്ളവർ ഡോക്‌ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശത്തോടെ മാത്രമേ ഈ പഴം അധിക അളവിൽ കഴിക്കാൻ പാടുള്ളു.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...