ഡ്രൈ ഫ്രൂട്ട്സ് ശീലമാക്കിയാൽ യുവത്വം നിലനിർത്താം! എങ്ങിനെയെന്നല്ലേ?

Date:

Share post:

പ്രായം കൂടുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. വാര്‍ധക്യം എന്നത് ശരീരത്തോടൊപ്പം മനസിനെയും തളര്‍ത്തുന്ന ഒന്നാണ്. പ്രായത്തെ നമുക്ക് തടഞ്ഞു നിര്‍ത്താനാന്‍ കഴിയില്ലെങ്കിലും ആരോഗ്യത്തെയും ചര്‍മത്തെയും പ്രായം ബാധിക്കാതിരിക്കാനായി ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രായം നമ്മെ ബാധിക്കുന്നത് ഒരു പരിധി വരെയെങ്കിലും തടുക്കാന്‍ സഹായിക്കും.

അതിന് ഏറ്റവും ഉത്തമം നട്‌സ് ആണ്. കശുവണ്ടി, ബദാം, വാൾനട്ട്, ഈന്തപ്പഴം തുടങ്ങിയവ കഴിക്കുന്നതുവഴി വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമായി നമ്മുടെ ശരീരത്തിന് ലഭിക്കും. അതുകൊണ്ടുതന്നെ ഇവ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ആരോ​ഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. ആരോഗ്യത്തിന്‌ വളരെ ഉത്തമമായ ഇന്തപ്പഴം‌ ചര്‍മ്മത്തിന്‌ തിളക്കം നല്‍കുകയും രക്‌തത്തിലെ വിഷാംശം നീക്കം രക്‌തം ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ദിവസവും ഒരു ഗ്ലാസ്‌ ഈന്തപ്പഴം ജൂസ്‌ കഴിക്കുന്നത്‌ മുടിയുടെ ഭംഗിയും ആരോഗ്യവും വര്‍ധിപ്പിക്കുകയും ചെയ്യും.

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് വാള്‍നട്ട്‍‌. ഇവ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ഇലാസ്‌തികത ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ദിവസവും വാല്‍നട്ട്‌ കഴിക്കുന്നതും വാല്‍നട്ട്‌ എണ്ണ ശരീരത്തിൽ പുരട്ടുന്നതും ചര്‍മ്മത്തിലെ വരകളും പാടുകളും അകറ്റാന്‍ ​ഗുണപ്രദമാണ്. അതുപോലെ മറ്റൊന്നാണ് കശുവണ്ടി പരിപ്പ്. ഇത് കഴിക്കുന്നതും ചര്‍മ്മത്തെ പ്രായാധിക്യത്തില്‍ നിന്ന് തടയും. കൂടാതെ ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒലീക് ആസിഡിന്റെ അളവ് ഇതില്‍ കൂടുതലായതിനാല്‍ ഹൃദ്രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നുണ്ട്. നട്സുകൾ കഴിക്കുന്നതോടൊപ്പം ഇവയുടെ എണ്ണ ശരീരത്തിൽ തേക്കുന്നത് ചര്‍മ്മം മൃദുലമാകാനും ചുളിവുകളും മറ്റ് പാടുകളും മാറുന്നതിനും സഹായിക്കും.

ഉണങ്ങിയ ബദാം പരിപ്പില്‍ നിന്നെടുക്കുന്ന ബദാം ഓയില്‍ ചര്‍മ്മസംരക്ഷണത്തിന് വളരെ ഉത്തമമാണ്. ചര്‍മ്മത്തിന് ജലാംശം നൽകാനും പുതുമപകരാനും ഇതിന് കഴിയും. ഇവ എളുപ്പത്തില്‍ ചര്‍മ്മത്തിലേക്ക് വലിയുകയും ശരീരത്തിന് തിളക്കം നല്കുകയും വരണ്ടതും ചൊറിച്ചിലുള്ളതുമായ ചര്‍മ്മത്തെ സുഖപ്പെടുത്തുകയും ചെയ്യും. കൂടാതെ തൈരും ബദാം പൊടിച്ചതും ചേര്‍ത്ത മിശ്രിതം മുഖത്തുപുരട്ടി 15 മിനിട്ടിന് ശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുന്നത് ചര്‍മ്മത്തിന്റെ മൃദുത്വവും യൗവനവും നിലനിര്‍ത്താൻ ഏറ്റവും മികച്ചതുമാണ്.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...