ബ​ലി​​പെ​രു​ന്നാ​ൾ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഭ​ക്ഷ്യ സു​ര​ക്ഷ​ ഉ​റ​പ്പു​വ​രു​ത്താ​ൻ ദുബായ് 

Date:

Share post:

ബ​ലി​​പെ​രു​ന്നാ​ൾ ദിനങ്ങളിൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഭ​ക്ഷ്യ സു​ര​ക്ഷ​ ഉ​റ​പ്പു​വ​രു​ത്തുന്നതിനായി സ​മ​ഗ്ര​മാ​യ മു​ന്നൊ​രു​ക്ക​ങ്ങളുമായി ദുബായ് മു​നി​സി​പ്പാ​ലി​റ്റി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​മി​റേ​റ്റി​ലെ റ​സ്റ്റോറ​ന്‍റു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ഭക്ഷ്യോൽ​പാ​ദ​ന സ്ഥാ​പ​ന​ങ്ങ​ൾ, ചെ​റു​കി​ട സ്​​റ്റോ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശക്തമായ പ​രി​ശോ​ധ​ന​കളും നി​രീ​ക്ഷ​ണ​ങ്ങളും നടത്താൻ പ്ര​ത്യേ​ക ടീ​മി​നെ മുനിസിപ്പാലിറ്റി നി​യോ​ഗി​ച്ചിട്ടുണ്ട്.

ദുബായിലെ ഭക്ഷണ സ്ഥാ​പ​ന​ങ്ങ​ൾ എ​മി​റേ​റ്റി​ൽ ന​ട​പ്പാ​ക്കി​യ ആ​രോ​ഗ്യ നി​യ​ന്ത്ര​ണ​ങ്ങ​ളും സു​ര​ക്ഷ നി​ല​വാ​ര​വും പാലിക്കുന്നുണ്ടോ എന്ന് മുനിസിപ്പാലിറ്റി പരിശോധിക്കും. കൂടാതെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്കാ​യി മുനിസിപ്പാലിറ്റി കൊ​ണ്ടു​വ​ന്ന നി​യ​മ​ങ്ങ​ളും ഈ സ്ഥാപനങ്ങൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക​​യാണ് പു​തി​യ യ​ജ്ഞ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ബ​ലി​പെ​രു​ന്നാ​ൾ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, അ​റ​വു​ശാ​ല​ക​ൾ, ഭ​ക്ഷ്യ സം​ഭ​ര​ണ​ശാ​ല​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, പാ​സ്​​ട്രി ഷോ​പ്പു​ക​ൾ, റോ​സ്റ്റ​റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ക്യാമ്പ​യി​നു​ക​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്താ​നും മു​നി​സി​പ്പാ​ലി​റ്റി​ പ​ദ്ധ​തി​യിടുന്നുണ്ട്. അതേസമയം ഭ​ക്ഷ്യ ഉ​ൽ​​പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​തി​ക​ൾ ഉണ്ടെങ്കിൽ 800900 എന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...