വീട്ടുവേലക്കാരിയ്ക്ക് കിടിലൻ മേക്കോവർ: വൈറലായി ചന്ദ്രികചേച്ചി

Date:

Share post:

നവമാധ്യമങ്ങളിൽ കിടിലൻ മേക്കോവറുകൾ എപ്പോഴും വൈറലാകും. അത്തരിലുള്ള മേക്കോവറാണ് ഇപ്പോൾ വൈറലാകുന്നത്. 52 വയസുള്ള ചന്ദ്രികയെയാണ് 25 ന്റെ ചെറുപ്പമുള്ള നവവധുവാക്കി മേക്കോവർ ചെയ്തിരിക്കുന്നത്. ചന്ദ്രികയുടെ നവവധു ഇപ്പോൾ വൈറലാണ്. വീട്ടില്‍ ജോലിക്ക് വരുന്ന ചന്ദ്രികയെന്ന സ്ത്രീയെ അണിയിച്ചൊരുക്കി ഒരു സുന്ദരിയായ മണവാട്ടിയാക്കിയിരിക്കുകയാണ് കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ജിന്‍സി രഞ്ജു.

ഓവറാക്കി ചളമാക്കാതെയുള്ള മേക്കപ്പും, സാരിയും, ആഭരണവും, പൂവും ഒക്കെയായി ചന്ദ്രിക ചേച്ചി അടിപൊളിയായി. മേക്കോവറിനു ശേഷം ചന്ദ്രിക ചേച്ചി തന്നെയാണോ എന്ന് പലർക്കും മനസിലായതുപോലുമില്ല. സ്വന്തം വിവാഹത്തിന് ചന്ദ്രികയ്ക്ക് ഇങ്ങനെ ഒരുങ്ങാനോ ഫോട്ടോഷൂട്ട് നടത്താനോ സാധിച്ചിരുന്നില്ല. ആ സങ്കടം 52ആമത്തെ വയസ്സിൽ സഫലമാക്കി.

നാല് മണിക്കൂറോളം എടുത്താണ് ഇങ്ങനെ ഒരുക്കിയത്. ജിൻസിയുടെ മിയാ ബെല്ല ബ്യൂട്ടി കെയറിന്റെ ഇൻസ്റ്റഗ്രാം പേജിൽ മേക്കോവർ വീഡിയോ എത്തപ്പെട്ടതോടെയാണ് വൈറലായി മാറിയത്. ‘പണി എടുത്തുകൊണ്ടിരിക്കുന്ന ഇടയിൽ ചേച്ചിയോട് വെറുതെ ഒന്ന് ചോദിച്ചതാ ‘പോരുന്നോ എന്റെ കൂടെ ഷോപ്പിൽ’. പിന്നെ കണ്ട ചേച്ചിയുടെ സന്തോഷം ഞങ്ങളെ അതിശയിപ്പിച്ചു. എല്ലാവരുടെയും ഉള്ളിലുണ്ടാവും, നടക്കാതെ പോയ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ’ എന്നാണ് വീഡിയോയുടെ ക്യാപ്‌ഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...