ജോലി ആവശ്യപ്പെച്ച് കുവൈത്തില്‍ സ്വദേശീവനികളുടെ പ്രതിഷേധം. ഇംഗ്ളീഷ് ബിരുദ ധാരികളായ ഒരുസംഘം യുവതികളാണ് വിദ്യാഭ്യാസ വിഭാഗത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. അധ്യാപകരായി നിയമിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവതികളുടെ പ്രതിഷേധം.
ജോലി തരൂ എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുകളും കയ്യിലേന്തിയാണ് വനിതകൾ പ്രതിഷേധത്തില്‍ പങ്കെടുത്തത്. കുവൈത്ത് സര്‍വ്വകലാശാലയില്‍ നിന്നും ഇതര സര്‍വ്വകലാശാലകളില്‍നിന്നും ബിരുദം കരസ്ഥമാക്കിയവരാണ് യുവതികൾ. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
നേരത്തെ പരീക്ഷ എഴുതിയിരുന്നെങ്കിലും അഭിമുഖത്തില്‍ പരാജയപ്പെട്ട വനിതകളാണ് പുതിയ സമരമുറയുമായി രംഗത്തെത്തിയത്. തങ്ങളുടെ അപേക്ഷകൾ പുനപരിശോധിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലം ഇടപെടണമെന്നുമാണ് ഉദ്ദ്യോഗാര്‍ത്ഥികളുടെ ആവശ്യം.