കൊക്കെയ്ൻ കൈവശം വെച്ചതിന് സന്ദര്‍ശക വിസയിലെത്തിയ 33 കാരന് ദുബായ് കോടതി പത്ത് വര്‍ഷം തടവിന് വിധിച്ചു. തടവിന് പുറമെ 50,000 ദിർഹം പിഴയും കെട്ടിവയ്ക്കണം. ശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു.
ഏഷ്യന്‍ സ്വദേശിയാണ് പ്രതി. ഇയാളുടെ പക്കല്‍നിന്ന് മൂന്ന് കുപ്പികളിലായി 4.55 ഗ്രാം ലിക്വിഡ് കൊക്കെയ്ന്‍ ദുബായ് കസ്റ്റംസ് പിടികൂടിയിരുന്നു. പിന്നീട് കേസ് ദുബായ് പോലീസിന് കൈമാറുകയും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയുമായിരുന്നു.
മയക്കുമരുന്ന് കൈവശം വെച്ചതിന് പുറമെ പ്രചരിപ്പിക്കാനും വിൽക്കാനും ലക്ഷ്യമിട്ടെന്നാണ് ഇയാൾക്കെതിരേ ചുമത്തിയ കുറ്റം. ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലേക്ക് റഫർ ചെയ്തു.
പ്രതിക്ക് 10 വർഷം തടവും 50,000 ദിർഹം പിഴയുമാണ് കോടതി വിധിച്ചത്.
മയക്കുമരുന്ന് കച്ചവടത്തിനെതിരേ കര്‍ശന നടപടികളാണ് യുഎഇ പൊലീസ് സ്വീകരിക്കുന്നത്.