ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന് വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. കൊച്ചി പോലീസിന്റെ ആവശ്യപ്രകാരം കേന്ദ്രസര്‍ക്കാരാണ് പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഇക്കാര്യം ഇന്റര്‍പോൾ വഴി യുഎഇയേയും അറിയിക്കും. വിജയ് ബാബു പോകാന്‍ ഇടയുളള മറ്റുരാജ്യങ്ങൾക്കും വിവരം കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.
കേസില്‍ വിജയ് ബാബുവിനെതിരേ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. വിജയ് ബാബു യുഎഇയില്‍ ഉണ്ടെന്ന നിഗമനത്തില്‍ അറസ്റ്റ് വാറണ്ട് യുഎഇ പൊലീസിനും കൈമാറിയുന്നു.
ഇന്റര്‍ പോൾ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിരുന്നു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള പൊലീസിന്റെ മറ്റ് ശ്രമങ്ങളും തുടരുകയാണ്.
കഴിഞ്ഞമാസം 22 നാണ് വിജയ് ബാബുവിനെതിരേ നടി പരാതിയുമായി രംഗത്തെത്തിയത്. സിനിമയില്‍ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് ഇയാൾക്കെതിരേ മറ്റൊരു കേസുകൂടി നിലവിലുണ്ട്.
താന്‍ ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയിലാണെന്നാണ് വിജയ് ബാബു നേരത്തെ പൊലീസിനെ അറിയിച്ചിരുന്നത്. അതേസമയം മുന്‍ കൂര് ജാമ്യാപേക്ഷയില്‍ കോടതി വിധി അനുസരിച്ചാകും ഒളിവില്‍ കഴിയുന്ന ബിജയ് ബാബുവിന്റെ തുടര്‍നീക്കങ്ങൾ.