വാഹന പെർമിറ്റ് ഫീസ് വാഹനത്തിൻറെ ഇന്ധനക്ഷമതക്കനുസരിച്ച് : സൗദിയിൽ പുതിയ നിയമം പ്രാബ്യത്തിൽ

Date:

Share post:

വാഹനത്തിന്റെ ഇന്ധനക്ഷമതയ്ക്കനുസരിച്ച് സൗദിയിൽ വാഹന പെർമിറ്റ് (ഇസ്തിമാറ) വാർഷിക ഫീസ് ഈടാക്കുന്ന പുതിയ നിയമം പ്രാബ്യത്തിൽ. എൻജിൻ ശേഷി, ഇന്ധനക്ഷമത എന്ന രണ്ട് മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഫീസ് കണക്കാക്കുക. ഈ മാസം 22 മുതൽ നടപ്പായ ആദ്യഘട്ടത്തിൽ 2024 മോഡൽ പുതിയ ചെറിയ (ലൈറ്റ്) വാഹനങ്ങൾക്കാണ് ബാധകം. രണ്ടാംഘട്ടത്തിൽ മുഴുവൻ ലൈറ്റ്, ഹെവി വാഹനങ്ങൾ ഉൾപ്പെടും.

2015 മോഡലിനും അതിന് മുമ്പുള്ളതിനും മുഴുവൻ ഹെവി വാഹനങ്ങൾക്കും എൻജിൻ ശേഷി അനുസൃതമായിട്ടായിരിക്കും ഫീസ് കണക്കാക്കുക. 2016 മോഡലും അതിനുശേഷവുമുള്ളതുമായ എല്ലാ ചെറുകിട വാഹനങ്ങളുടെയും ഫീസ് ഇന്ധക്ഷമതക്ക് അനുസൃതമായിരിക്കും. ഇന്ധനക്ഷമത അനുസരിച്ചുള്ള ഫീസ് അഞ്ച് തലങ്ങളായും തിരിച്ചിട്ടുണ്ട്. കുറഞ്ഞ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾക്ക് ഫീസ് ഉണ്ടാകില്ല.

2021 ആഗസ്റ്റിലാണ് സൗദി മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനെമടുത്തത്. വാർഷിക ഫീസ് നടപ്പാക്കുന്നതിൽ നിരവധി സർക്കാർ ഏജൻസികൾ ഉൾപ്പെടുന്നുണ്ട്. വാണിജ്യ മന്ത്രാലയം, സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി അതോറിറ്റി, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ്, നാഷനൽ ഇൻഫർമേഷൻ സെൻറർ, സൗദി എനർജി എഫിഷ്യൻസി സെൻറർ എന്നിവ ഇതിൽ ഉൾപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...