ബുഗാട്ടി ഉൾപ്പെടെ, മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ലോകത്തിലെ ഏറ്റവും അപൂർവമായ ചില സൂപ്പർകാറുകൾ അടുത്ത മാസം ദുബായിൽ ലേലം ചെയ്യും. മാർച്ച് 9 നാണ് ലേലം നടക്കുക. 29ലക്ഷം ഡോളർ മുതൽ 33ലക്ഷം ഡോളർ വരെയുള്ള സൂപ്പർ കാറുകളാകും ലേലത്തിൽ അണിനിരക്കുക.
ആസ്റ്റൺ മാർട്ടിൻ വാൽക്കറി ആദ്യമായി ദുബായിൽ ലേലത്തിൽ വിൽക്കും. ലോകത്തിലെ ഏറ്റവും മികച്ച ആഡംബര കാർ വിപണികളിലൊന്നാണ് യുഎഇ. 2023ലും 2024ലും ആയിരക്കണക്കിന് കോടീശ്വരന്മാരെ ദുബായിലേക്ക് മാറ്റുന്നതോടെ രാജ്യത്ത് അൾട്രാ ലക്ഷ്വറി കാറുകൾക്ക് ഡിമാൻഡ് വർധിക്കും.
ആസ്റ്റൺ മാർട്ടിൻ വാൽക്കറിയെ കൂടാതെ ഫെരാരി, ലംബോർഡിനി തുടങ്ങിയ പ്രമുഖന്മാരും ലേലത്തിൽ അണിനിരക്കും. 2022 ഫെരാരി 812 കോംപറ്റിസിയോണാണ് ലേലത്തിന് എത്തുക. 2017 ലംബോർഗിനി സെൻ്റനാരിയോ LP770-4 കൂപ്പെയും ദുബായിൽ വിൽപ്പനയ്ക്ക് ലഭ്യമാകും.