യുനെസ്കോയുടെ 45-ാമത് രാജ്യാന്തര പൈതൃക സമ്മേളനം റിയാദിൽ ആരംഭിച്ചു. രാജ്യാന്തര പൈതൃക സമിതിയുടെ നാല് വർഷത്തിനിടയിലെ ആദ്യത്തെ വ്യക്തിഗത സമ്മേളനമാണിത്. സമ്മേളനം സെപ്റ്റംബർ 25 വരെ നടക്കും. നിരവധി വെല്ലുവിളികൾ ഏറ്റെടുത്ത് ലോകം മുന്നോട്ടുപോകുമ്പോഴും പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും ആഘോഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെ ആസ്പദമാക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സൗദി സാംസ്കാരിക മന്ത്രിയും നാഷണൽ കമ്മീഷൻ ഫോർ എജുക്കേഷൻ, കൾച്ചർ ആന്റ് സയൻസ് ചെയർമാനുമായ അമീർ ബാദർ ബിൻ ഫർഹാന്റെ അധ്യക്ഷതയിലാണ് പരിപാടി നടത്തപ്പെടുന്നത്.
യുനെസ്കോയുടെ 45-ാമത് രാജ്യാന്തര പൈതൃക സമ്മേളനത്തിന് റിയാദിൽ തുടക്കം
Date:
Share post: