കോവിഡ് സാംസ്കാരിക മേഖലയെ തകര്‍ത്തെന്ന് യുനെസ്കോ

Date:

Share post:

ആഗോളതലത്തില്‍ കോവിഡ് 19ന്‍റെ ആഘാതം ഏറ്റവും അധികം ഏറ്റത് സാംസ്കാരിക മേഖലക്കെന്ന് യുനെസ്കോ. 2020-ൽ മാത്രം 10 ദശലക്ഷത്തിലധികം ജോലികൾ നഷ്‌ടപ്പെടുകയും വരുമാനത്തിൽ 40 ശതമാനം വരെ ഇടിവ് സംഭവിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2020-ൽ സാംസ്കാരിക മേഖലയുടെ മൊത്ത മൂല്യവർദ്ധിത വളര്‍ച്ചയില്‍ 25 ശതമാനം ഇടിവുണ്ടായെന്നും യുനെസ്കോ റിപ്പോര്‍ട്ടില്‍ പറയുന്നു.

പകര്‍ച്ച വ്യാധിയുടെ ആഘാതവും പുനരുജ്ജീവനവും എന്ന വിഷയത്തില്‍ അബുദാബി കൾച്ചറല്‍ ആന്‍റ് ടൂറിസം ഡിപ്പാര്‍ട്ട്മെന്‍ററും യുനെസ്കോയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സാംസ്കാരിക മേഖലയെ പകർച്ചവ്യാധി സാരമായി ബാധിച്ചെങ്കിലും ഡിജിറ്റൽ ഉള്ളടക്കങ്ങളില്‍ വളര്‍ച്ച രേഖപ്പടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

നൂറിലധികം വ്യവസായ റിപ്പോർട്ടുകളും 40 വിദഗ്ധ അഭിമുഖങ്ങളും, സാമ്പത്തിക വിശകലനങ്ങളും അടിസ്ഥാനമാക്കിയാണ് യുനെസ്കോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാംസ്കാരിക വൈവിധ്യത്തിന് പകർച്ചവ്യാധി വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സാംസ്കാരിക പ്രവർത്തകരുടെ ഉപജീവനമാർഗത്തില്‍ അനിശ്ചിതത്വം വര്‍ദ്ധിച്ചു. നിരവധി കലാകാരന്‍മാരും സാംസ്കാരിക വിദഗ്ദ്ധരും മേഖല വിടാന്‍ കാരണമായത് ആവിഷ്കാര വൈവിധ്യത്തെ ദുര്‍ബലപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. പ്രാദേശിക അസമത്വങ്ങൾ വര്‍ദ്ധിച്ചതും സാംസ്കാരിക മേഖലയെ ദുര്‍ബലപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍.

കൊവിഡാനന്തര ലോകത്തിന്‍റെ കുതിപ്പിനും വികസന ലക്ഷ്യങ്ങൾക്കും സാമൂഹിക പരിവര്‍ത്തനത്തിനും സാംസ്കാരിക മേഖലയുടെ സജീവ പ്രവര്‍ത്തനം അനിവാര്യമാണ്. സാംസ്കാരിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും യുനെസ്കോ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ കൾച്ചർ ഏണെസ്റ്റോ ഓട്ടോണ്‍ പറഞ്ഞു. ഒരു അന്താരാഷ്ട്ര സാംസ്കാരിക സമൂഹമെന്ന നിലയിൽ മുന്നേറാൻ കഴിയണമെന്ന് ഡിസിടി അബുദാബി ചെയർമാൻ മുഹമ്മദ് ഖലീഫ അല്‍ മുബാറക് വ്യക്തമാക്കി.

ആഗോള പൊതുനന്മ എന്ന നിലയിൽ സംസ്കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും മൂല്യം വർദ്ധിപ്പിക്കുന്നതിനുമുള്ള സുപ്രധാന അവസരമാണ് ഇപ്പോ‍ഴു‍ളളത്. സാംസ്കാരിക നയങ്ങളെയും സുസ്ഥിര വികസനത്തെയും കുറിച്ച് 2022 സെപ്തംബർ അവസാനം മെക്സിക്കോയിൽ നടക്കുന്ന യുനെസ്കോ വേൾഡ് കോൺഫറൻസ് ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...