തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റേതാണ് പ്രഖ്യാപനം. തിങ്കളാഴ്ച നടന്ന യുഎഇ കാബിനറ്റ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചതിന് ശേഷം ട്വിറ്ററിലൂടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ പ്രഖ്യാപനം.
പെട്ടെന്ന് ജോലി നഷ്ടപ്പെടുന്ന ഇൻഷ്വർ ചെയ്ത വ്യക്തിക്ക് തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീം പരിമിത കാലത്തേക്ക് നിശ്ചിത തുക വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. പുതിയ പദ്ധതി യുഎഇയിലെ തൊഴിൽ വിപണിയുടെ മത്സരശേഷി വർധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം സ്ഥാപിക്കുക, ജീവനക്കാരെ സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റില്‍ കുറിച്ചു.
നിക്ഷേപ സൗഹൃദാന്തരീക്ഷവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനൊപ്പം തൊഴില്‍ സംരക്ഷണ സമീപനങ്ങളും വ്യക്തമാക്കുന്നതാണ് യുഎഇയുടെ മാതൃക പരമായ തൊഴില്‍ സുരക്ഷാ ഇന്‍ഷുറന്‍സ് സ്കിം. അതേസമയം 2026 ഓടെ 50-ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ വൈദഗ്ധ്യമുള്ള ജോലികൾക്കായി സ്വദേശീവത്കരണം 10 ശതമാനം ആക്കാനും തീരുമാനമായി. ഇതിനായി പ്രതിവര്‍ഷം രണ്ടുശതമാനം വീതം വര്‍ദ്ധനവ് നടപ്പാക്കും.
മറ്റ് ചില നിര്‍ണായക തീരുമാനങ്ങളും ഇന്നത്തെ ക്യാബിനറ്റില്‍ ഉണ്ടായി. ശൈഖ് സായിദ് ഭവന പദ്ധതിയ്ക്കായി 11.5 ബില്യന്‍ ദിര്‍ഹം വകയിരുത്തി. 13,000 എമിറാത്തി കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാവുക.
واعتمدنا اليوم أيضاً نظاماً للتأمين ضد التعطل عن العمل .. وهدفه تعويض العامل المؤمن عليه بمبلغ نقدي لفترة محدودة في حال تعطله عن العمل .. والهدف تعزيز تنافسية سوق العمل وتوفير مظلة اجتماعية للعاملين فيه وترسيخ بيئة عمل مستقرة للجميع pic.twitter.com/3l41VjBvvA
— HH Sheikh Mohammed (@HHShkMohd) May 9, 2022