കുവൈത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകളാകുന്നതില്‍ ഭൂരിപക്ഷവും പ്രവാസികൾ

Date:

Share post:

കുവൈറ്റിൽ ഓൺലൈന്‍ തട്ടിപ്പിന് ഇരകളാകുന്നതില്‍ കൂടുതല്‍ പ്രവാസികൾ. ഇന്ത്യക്കാരുൾപ്പെടയുളള പ്രവാസികൾ ഇരകളുടെ പട്ടികയിലുണ്ട്. കഴിഞ്ഞ വർഷം പണമോ സ്വത്തോ തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട 1831 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കുവൈത്ത് നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

തട്ടിപ്പുകളില്‍ ഇരകളാകുന്നതില്‍ 38 ശതമാനം മാത്രമാണ് സ്വദേശികൾ. 62 ശതമാനം പ്രസികളും ഓണ്‍ലൈന്‍ ചതികളില്‍ അകപ്പെടുന്നുണ്ട്. അതേസമയം കേസുകളിലെ പ്രതികളുടെ പട്ടികയിലും പ്രവാസികളാണ് മുന്നില്‍. പ്രതികളിലെ 65 ശതമാനം കുവൈത്തികള്‍ അല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അജ്ഞാതരായ ആളുകൾക്കെതിരേയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുനം ശിക്ഷകള്‍ കൂട്ടേണ്ടതിനും നിയമനടപടികൾ കര്‍ശനമാക്കുകയാണ് കുവൈത്ത്. രാജ്യത്തെ നിയമവിരുദ്ധമായ തൊഴിലുകൾ ഇല്ലാതാക്കുക, ക്രിമിനൽ നിയമങ്ങൾ വികസിപ്പിക്കുക, യുവാക്കള്‍ക്ക് വിദ്യാഭ്യാസത്തിനും സ്വയം അവബോധം വളർത്തുന്നതിനും അവസരമൊരുക്കുക തുടങ്ങിയ വിവിധ നിര്‍ദേശങ്ങൾ വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...