യുഎഇയിൽ ഇന്ന് രാവിലെ മുതൽ അതിശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ദൃശ്യപരത കുറയുന്നതിനാൽ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ചില ആന്തരിക പ്രദേശങ്ങളിൽ ദൃശ്യപരത ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് അതോറിറ്റി അറിയിച്ചു.
അബുദാബി പൊലീസും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡുകളിലെ കുറഞ്ഞ വേഗപരിധി പാലിക്കണമെന്നും സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്‌ക്രീനുകളിൽ കാണിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
അബുദാബിയിലും ദുബായിലും താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. പർവതപ്രദേശങ്ങളിൽ 17 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും. ഇന്ന് രാത്രിയിലും നാളെ രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കുമെന്നും ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു.