യുഎഇയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾ ശ്രദ്ധിക്കുക. 2025 മെയ് 5 മുതൽ 15.1-നേക്കാൾ പഴയ ഐഎസ്ഒ പതിപ്പുകൾ പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്സ്ആപ്പ് ലഭ്യമാകില്ല. ഐഫോൺ 5s, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയുൾപ്പെടെ പഴയ ഐഫോൺ മോഡലുകളുള്ള ഉപയോക്താക്കൾക്കാണ് അവരുടെ ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കാതെ വരുന്നത്.
നിലവിൽ, ആൻഡ്രോയിഡ് 5.0-ലും അതിലും പുതിയ പതിപ്പുകളിലും പ്രവർത്തിക്കുന്ന ഉപകരണങ്ങളും ഐഎസ്ഒ 12-ലും അതിനുശേഷമുള്ള പതിപ്പുകളിലും പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കും. എന്നിരുന്നാലും, ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളുമായി ഒത്തുചേരാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പ് നിർത്തലാക്കുന്നത്.
ആൻഡ്രോയിഡ് ഉപയോക്താക്കളെ ഈ അപ്‌ഡേറ്റ് ബാധിക്കില്ല, സാധാരണ പോലെ അവർക്ക് വാട്സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ സാധിക്കും.