യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ എത്തിഹാദ് റെയിൽ ഫുജൈറയിലെ ഒരു റെയിൽ പാലത്തിന്റെ മനോഹരമായ വീഡിയോ പങ്കുവെച്ചു. എത്തിഹാദ് റെയിൽ നെറ്റ്വർക്കിലെ ഏറ്റവും ഉയർന്ന പാലമാണിത്.
ഈ വർഷം ആദ്യം കാർഗോ ട്രെയിൻ ആരംഭിച്ച 900 കിലോമീറ്റർ പാൻ-യുഎഇ ശൃംഖലയുടെ ഭാഗമായി 40 മീറ്റർ ഉയരത്തിൽ എത്തുന്ന അൽ ബിത്ന റെയിൽ പാലത്തിന് 600 മീറ്ററിലധികം നീളമുണ്ട്. പച്ചപ്പ് നിറഞ്ഞ ഭൂപ്രദേശങ്ങൾ, പർവതങ്ങൾ, വീടുകൾ, ഹൈവേ എന്നിവയിലൂടെ കടന്നുപോകുന്ന പാലം ഫുജൈറയുടെ ഭൂപ്രകൃതിയിൽ ഗംഭീരമായ ദൃശ്യവിസ്മയമാണ് ഒരുക്കുന്നത്.
40 മീറ്റർ ഇടവിട്ട് 14 തൂണുകളാണ് പാലത്തിനെ താങ്ങി നിർത്തുന്നത്. 19 മാസ കാലയളവിൽ ഏകദേശം 250 തൊഴിലാളികൾ ചേർന്നാണ് പാലം നിർമ്മിച്ചതെന്നും ശൃംഖല വെളിപ്പെടുത്തി. ഫുജൈറയിൽ നിന്ന് യുഎഇയുടെ മറ്റ് ഭാഗങ്ങളിലേക്കുള്ള വ്യാപാരം സുഗമമാക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുമെന്ന് ഇത്തിഹാദ് റെയിൽ പറയുന്നു.
An extraordinary shot of Al Bithnah Rail Bridge in Fujairah, unlike any seen before. This structure stretches over 600 meters and reaches a height of 40 meters, marking it as the tallest structure within the railway network. Supported by 14 pillars spaced at 40-meter intervals,… pic.twitter.com/EQMtfWUoPn
— Etihad Rail (@Etihad_Rail) October 30, 2023