യുഎഇയുടെ പ്രിയപ്പെട്ട ഭരണാധികാരി അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിലെ ജനകീയ നോമ്പുതുറയ്ക്ക് വീണ്ടുമെത്തി. നോമ്പുതുറയ്ക്കെത്തിയ വിശ്വസികൾക്കൊപ്പം നിലത്തിരുന്ന് അവരിലൊരാളായി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നോമ്പ് തുറക്കാൻ അവരോടൊപ്പം ചേർന്നു.
ഗ്രാൻഡ് മോസ്കിലെ ഷെയ്ഖ് സായിദിൻ്റെ ശവകുടീരം സന്ദർശിച്ച ഷെയ്ഖ് മുഹമ്മദ് ഇതേ അങ്കണത്തിൽ നിന്ന് ഇഫ്താറും കഴിച്ചു. കൃത്യം ഒരാഴ്ച മുൻപും ഷേയ്ഖ് മുഹമ്മദ് ഇവിടെയെത്തി സമൂഹ നോമ്പ്തുറയിൽ പങ്കെടുത്തിരുന്നു.
ഷെയ്ഖ് മുഹമ്മദ് തൻ്റെ അടുത്തിരുന്നവരുമായി സംസാരിച്ചു. ഇഫ്താർ വിരുന്നിനെത്തിയ പലരും പ്രസിഡന്റിന്റെ വരവും നോമ്പുതുറയും അവരുടെ മൊബൈൽ ഫോണിൽ പകർത്തി. അദ്ദേഹവും മറ്റു ഷെയ്ഖുമാരും പൊതുജനങ്ങൾക്ക് നൽകുന്ന വെള്ളം, ലാബൻ, ജ്യൂസുകൾ എന്നിവ ഉൾപ്പെടുന്ന ഇഫ്താർ വിരുന്ന് കഴിച്ചു. എളിമയുടെ പര്യായമായി അറിയപ്പെടുന്ന ഷെയ്ഖ് മുഹമ്മദ് ആളുകളെ അവരുടെ വീടുകളിൽ സന്ദർശിക്കുന്നതും അവരുടെ വീടുകളിൽ സന്ദർശിക്കുന്നതും അവരുടെ വിജയത്തെ അഭിനന്ദിക്കാൻ നേരിട്ട് വിളിക്കുന്നതും പതിവാണ്.