ഓഫ്-റോഡ് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ (മോരീബ് ഡ്യൂൺ 2024) നാളെ സമാപിക്കുകയാണ്. സമാപന ദിവസത്തോട് അനുബന്ധിച്ച് നിലവിലുള്ള സുരക്ഷാ,സംവിധാനങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് അബുദാബി പോലീസ്.
പരിപാടിയുടെ സംഘാടകരുമായി സഹകരിച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിലും സന്ദർശകർക്കും പങ്കെടുക്കുന്നവർക്കും സുരക്ഷ ഉറപ്പാക്കുന്നതിലും സേനയുടെ പങ്ക് അൽ ദഫ്ര പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹംദാൻ അൽ മൻസൂരി എടുത്തുപറഞ്ഞു.
العميد حمدان المنصوري، مدير مديرية شرطة منطقة الظفرة، يتحدَّث عن مشاركة شرطة أبوظبي في تنظيم فعاليات مهرجان ليوا الدولي (تل مرعب 2024)، بالتعاون مع الشركاء الاستراتيجيين؛ بهدف ضمان سلامة الزوَّار والمشاركين في المهرجان، والإسهام في نجاح فعالياته وأنشطته. pic.twitter.com/s3mC4hIa14
— مكتب أبوظبي الإعلامي (@ADMediaOffice) December 29, 2023
ഫെസ്റ്റിവൽ ആരംഭിക്കുന്നതിന് ഏകദേശം രണ്ടാഴ്ച മുമ്പുതന്നെ ഞങ്ങൾ ഈ പ്രദേശത്ത് കർശന സുരക്ഷ ഉറപ്പാക്കിയിരുന്നുവെന്ന് ബ്രിഗ് ജനറൽ അൽ മൻസൂരി പറഞ്ഞു. ആധുനിക സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന മരുഭൂമിയിലും മണൽക്കാടുകളിലും എളുപ്പത്തിൽ സഞ്ചരിക്കാൻ പ്രത്യേക മോട്ടോർ ബൈക്കുകൾ ഉൾപ്പെടെയുള്ള ഫോർ വീൽ ഡ്രൈവ് വാഹനങ്ങളും പൊലീസ് സേനയ്ക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് വിന്യസിച്ചിരിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ എക്സ് പ്ലാറ്റ്ഫോമിലൂടെ അബുദാബി പോലീസ് വ്യക്തമാക്കുന്നുണ്ട്.
مهرجان ليوا الدولي (تل مرعب 2024)، الذي ينظِّمه نادي ليوا الرياضي، بالتعاون مع دائرة الثقافة والسياحة – أبوظبي، يواصل فعالياته لغاية 31 ديسمبر في منطقة الظفرة، ويستقطب عشّاق التخييم والبر والفعاليات الترفيهية، التي تشمل مجموعة من المنافسات الرياضية التراثية وسباقات السيارات. pic.twitter.com/r2fXaefSDv
— مكتب أبوظبي الإعلامي (@ADMediaOffice) December 28, 2023