വാഹനങ്ങളിൽ നിന്ന് മനഃപൂർവം അമിതശബ്ദം ഉണ്ടാക്കുകയോ റോഡുകളിൽ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കരുതെന്നുമുള്ള മുന്നറിയിപ്പുമായി വീണ്ടും അബുദാബി പോലീസ്. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ “20” പ്രകാരം 2000 ദിർഹം പിഴയും 12 ട്രാഫിക് പോയിൻ്റുകളും ലഭിക്കും.
അമിത ശബ്‌ദമുണ്ടാക്കി വാഹനമോടിക്കുന്നവർക്കെതിരെ കർശനമായ മുന്നറിയിപ്പ് നൽകുന്ന ബോധവൽക്കരണ വീഡിയോയും പോലീസ് പങ്കുവെച്ചിട്ടുണ്ട്. റസിഡൻഷ്യൽ സോണുകൾക്ക് സമീപമുള്ള മണൽ പ്രദേശങ്ങളോട് ചേർന്നുള്ള റോഡുകളിൽ ഇത്തരം പ്രവർത്തനങ്ങൾ വ്യാപകമാണെന്ന് അബുദാബി പോലീസ് പറഞ്ഞു. ഇത് കുട്ടികൾക്കും രോഗികൾക്കും പ്രായമായവർക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും.
ഇത്തരത്തിൽ അമിത ശബ്ദം ഉണ്ടാക്കി പൊതുശല്യം തീർക്കുന്ന വാഹനങ്ങളെക്കുറിച്ച് പൊലീസിനെ അറിയിക്കാൻ 999 കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ ഹോട്ട്‌ലൈൻ ഉപയോഗപ്പെടുത്തണമെന്നും പൊലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
https://twitter.com/ADPoliceHQ/status/1760897385784345013?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1760897385784345013%7Ctwgr%5Eed4856cfa9bca477f02417cba704168ae36f51e1%7Ctwcon%5Es1_&ref_url=https%3A%2F%2Fdubaivartha.com%2F100048%2F2000-dirham-fine-for-deliberately-making-excessive-noise-abu-dhabi-police-reminds%2F