യുഎഇ ബഹിരാകാശ രംഗത്ത് കുതിക്കുകയാണ്. സുൽത്താൻ അൽനെയാദിയുടെ സുവർണ്ണ നേടത്തിന് പിന്നാലെ യുഎഇയുടെ ബഹിരാകാശയാത്രിക ദൗത്യത്തിന് നാഴികക്കല്ലാകുന്ന നേട്ടമാണ് ഇനി രാജ്യത്തെ കാത്തിരിക്കുന്നത്. ബഹിരാകാശ പര്യവേക്ഷണ സംരംഭങ്ങളിൽ മറ്റൊരു നാഴികക്കല്ല് കുറിക്കുന്ന യുഎഇ ബഹിരാകാശയാത്രിക പ്രോഗ്രാമിൻ്റെ രണ്ടാം ബാച്ച് അടുത്ത മാസം ബിരുദം നേടാനൊരുങ്ങുകയാണ്.
യുഎഇ ബഹിരാകാശയാത്രിക പ്രോഗ്രാമിൻ്റെ രണ്ടാം ബാച്ചിലെ എമിറാത്തി ബഹിരാകാശയാത്രികരായ നോറ അൽ മത്രൂഷിയും മുഹമ്മദ് അൽ മുല്ലയും 2021-ലെ നാസയുടെ ബഹിരാകാശയാത്രികൻ കാൻഡിഡേറ്റ് ക്ലാസ് പരിശീലന പരിപാടിയിൽ നിന്ന് മാർച്ച് 5-ന് ബിരുദം നേടുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ (എംബിആർഎസ്‌സി) അറിയിച്ചു.
2022 ജനുവരിയിൽ ആരംഭിച്ച പരിശീലന കാലയളവിന് ശേഷം, അൽ മത്രൂഷിയും അൽ മുല്ലയും രണ്ട് വർഷത്തിലേറെയുള്ള കഠിനമായ തയ്യാറെടുപ്പ് നടത്തുകയായിരുന്നു. ബഹിരാകാശ നടത്തം, റോബോട്ടിക്‌സ്, ബഹിരാകാശ നിലയ സംവിധാനങ്ങൾ, ടി-38 ജെറ്റ് പ്രാവീണ്യം, റഷ്യൻ ഭാഷ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ അവരുടെ പരിശീലനത്തിൽ ഉൾപ്പെട്ടിരുന്നു.
ബിരുദദാന ചടങ്ങിൽ, ഓരോരുത്തർക്കും ഒരു ബഹിരാകാശയാത്രിക പിൻ നൽകും, അത് അവരുടെ ബിരുദത്തെയാണ് സൂചിപ്പിക്കുന്നത്. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് അവരെ യോഗ്യരാക്കുകയാണ് ഈ ബിരുദദാന ചടങ്ങിലൂടെ.
The Mohammed Bin Rashid Space Centre (MBRSC) today announced that astronauts Nora AlMatrooshi and Mohammad AlMulla, from the second batch of the UAE Astronaut Programme, will graduate from the 2021 NASA Astronaut Candidate Class training programme on March 5 at the Johnson Space… pic.twitter.com/KKJ1BkHK2R
— Dubai Media Office (@DXBMediaOffice) March 1, 2024