യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

Date:

Share post:

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100 ഒഴിവുകളിലേയ്ക്ക് സൗജന്യ നിയമനമാണ് നടത്തുന്നത്.

നഴ്സിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്റ് ഗ്യാസ് നഴ്സിങ് മേഖലകളിലൊന്നിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള 40 വയസിൽ താഴെ പ്രായമുള്ള പുരുഷന്മാർക്കാണ് ജോലിക്കായി അപേക്ഷിക്കാൻ സാധിക്കുന്നത്. 5000 ദിർഹമാണ് ശമ്പളം. വിസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗജന്യമായി ലഭിക്കും.

യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ ബയോഡാറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഡിസംബർ 8ന് രാവിലെ 8.30നും 10 മണിക്കും ഇടയ്ക്ക് ODEPC Training Centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ ഇൻ്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റും സന്ദർശിക്കാം.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....

‘എമ്പുരാന്റെ കഥ അറിയുന്നത് നാല് പേർക്ക് മാത്രം’; പേരുകൾ വെളിപ്പെടുത്തി നടൻ നന്ദു

എമ്പുരാൻ സിനിമയുടെ കഥ പൂർണമായി അറിയുന്നത് ആകെ നാലുപേർക്ക് മാത്രമാണെന്ന് വെളിപ്പെടുത്തി നടൻ നന്ദു. മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നിവർക്കാണ്...