റോഡിലെ തടസ്സങ്ങൾ നീക്കിയ പാക്കിസ്ഥാനി ഡെലിവറി റൈഡറെ ആദരിച്ച് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ഫുഡ് ഡെലിവറി റൈഡറായ പാക് പൗരൻ വഖാസിനെയാണ് സർക്കാർ ആദരിച്ചത്.
ഡെലിവറിക്കായി പോകുന്നതിനിടെയാണ് വഴിയിൽ അപകടകരമായ രീതിയിൽ കിടന്ന കോൺക്രീറ്റ് ബ്ലോക്ക് വഖാസിൻ്റെ ശ്രദ്ധയിൽപ്പെട്ട്. ഉടൻ തന്നെ ബൈക്ക് റോഡരികിൽ നിർത്തി കോൺക്രീറ്റ് ബ്ലോക്കുകൾ നീക്കം ചെയ്തു. വഖാസിന്റെ ഈ പ്രവർത്തി അടുത്ത ഫ്ളാറ്റിലുള്ള ഒരാൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് വഖാസിനെ തേടി സർക്കാരിൻ്റെ ആദരമെത്തിയത്.
മാനവ വിഭവ ശേഷി മന്ത്രാലയം അണ്ടർസെക്രട്ടറി ലീൽ അൽ-ഖൂറി അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കുകയും ആദരിക്കുകയും അദ്ദേഹത്തിന്റെ നല്ല പ്രവൃത്തിക്ക് നന്ദി പറയുകയും ചെയ്തു.
تابعت #وزارة_الموارد_البشرية_والتوطين الفيديو الذي ظهر فيه السيد وقاس سروار وهو يقوم بإزالة حواجز من الشارع حمايةً للسائقين، وقام سعادة خليل الخوري، وكيل الوزارة لشؤون الموارد البشرية باستقباله وتكريمه وشكره على الخطوة الخيّرة التي قام بها.
نفتخر بوقّاس وكل من يقوم بعمل الخير.… pic.twitter.com/aau37izYjs
— وزارة الموارد البشرية والتوطين (@MOHRE_UAE) August 10, 2023