ഈദുൽ ഫിത്തർ അവധിക്കാലത്ത് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കുടുംബാംഗങ്ങളും ഒത്തുചേർന്നതിൻ്റഎ സന്തോഷം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ പുറത്ത്. സോഷ്യൽ മീഡിയയിലൂടെയാണ് ഭരണാധികാരി ചിത്രങ്ങളും വീഡിയോയും പങ്കുവച്ചത്.
മക്കളും പേരക്കുട്ടികളും ഉൾപ്പടെയുളളവർ ചിത്രത്തിലുണ്ട്. കൊച്ചുമക്കളെ ഹൃദയപൂർവ്വം ആലിംഗനം ചെയ്യുന്ന ഭരണാധികാരിയുടെ ചിത്രങ്ങളും കാണാം. ഈദ് ആഘോഷങ്ങളുടേയും ഒത്തുചേരലുകളുടേയും ഉത്സവമാണ്. എല്ലാ യുഎഇ കുടുംബങ്ങളും സന്തോഷം പങ്കിടുമ്പോൾ രാജകുടുംബാംഗങ്ങളും ഈദ് ആഘോഷങ്ങളുടെ ഭാഗമാവുകയാണെന്ന് ചിത്രങ്ങൾ തെളിയിക്കുന്നു.
കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം എല്ലാവർക്കും ഈദ് ആശംസകൾ നേർന്നിരുന്നു.ഇതിനിടെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ പങ്കുവച്ച കുടുംബചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.