ഏഴു വർഷം,40 ദശലക്ഷം സഞ്ചാരികൾ; ടൂറിസ വികസനവുമായി യുഎഇ

Date:

Share post:

രാജ്യത്തെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാനുളള നീക്കവുമായി യുഎഇ വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്. 2031-ഓടെ 40 ദശലക്ഷം ഹോട്ടൽ അതിഥികളെ ആകർഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും ഭരണാധികാരി. മുപ്പതാമത് വാർഷിക അറേബ്യൻ ട്രാവൽ മാർക്കറ്റ് സന്ദർശിച്ചതിന് ശേഷമാണ് ശൈഖ് മുഹമ്മദിൻ്റെ പ്രസ്താവന.

കൊവിഡ് മഹാമാരിക്ക് ശേഷം യുഎഇ ടൂറിസം മേഖലയിലുണ്ടായ മുന്നേറ്റത്തെ ഭരണാധികാരി പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും മികച്ചതും സജീവവുമായ സമ്പദ്‌വ്യവസ്ഥയെപ്പറ്റിയും അതിൽ മർമ്മപ്രധാന സ്ഥാനം വഹിക്കുന്ന ടൂറിസപ്പറ്റിയും വ്യക്തമാക്കിയ ശൈഖ് മുഹമ്മദ് പുതിയ പദ്ധതികളെപ്പറ്റിയും സൂചിപ്പിച്ചു.

ടൂറിസം ചെലവിൽ 70 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഇത് 121 ബില്യൺ ദിർഹത്തിലെത്തി . മേഖലയിലെ ഏറ്റവും മികച്ച പ്രകടനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഏഴു വർഷത്തിനുള്ളിൽ 40 ദശലക്ഷം വിനോദസഞ്ചാരികൾ, നമ്മുടെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 450 ബില്യൺ ദിർഹമായി ഉയർത്തും. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളും വികസിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരാണെന്നും ഭരണാധികാരി വ്യക്തമാക്കി. ലോകത്തിലെ മികച്ച ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യ പത്തിലെത്തുകയെന്നാതാണ് യുഎഇയുടെ തന്ത്രം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മാതൃകാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ അനുസ്മരണ ദിന സന്ദേശം

നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...