ഇഫ്താർ സംഗമം സംഘടിപ്പിച്ച് യുണൈറ്റഡ് പറശ്ശിനി

Date:

Share post:

യുഎഇയിലെ പറശ്ശിനിക്കടവ് സ്വദേശികളുടെ കൂട്ടായ്മയായ യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ ഷാർജയിൽ ഇഫ്താർ സംഗമവും മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. സ്വന്തം നാടിനെ പ്രവാസ ലോകത്ത് നെഞ്ചേറ്റുന്നതിനൊപ്പം സൗഹൃദം ഊട്ടിയുറപ്പിക്കുകയും പരസ്പരം കൈത്താങ്ങാവുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ദുബൈയിലെ ബിസിനസ് പ്രമുഖനും ദുബായ് ഗവൺമെൻ്റ് അഡ്വാൻസ് പാരമെഡിക്കുമായ യൂസഫ് അലി ഹുസൈയിൻ കയാഫ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രവാസലോകത്തെ കൂട്ടായ്മകൾക്ക് പ്രസക്തി ഏറുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവും ഹൈദരാബാദിൽ അഞ്ഞൂറിൽ ഏറെ കലാകാരൻമാരെ പങ്കെടുപ്പിച്ച് ഒപ്പന അവതരിപ്പിച്ച് തെലുങ്കാനയുടെയും കേരള സർക്കാരിൻ്റെയും അംഗീകാരങ്ങൾ നേടിയ പ്രശസ്ത ഒപ്പന കലാകാരൻ നാസർ പറശ്ശിനിയെ ചടങ്ങിൽ ആദരിച്ചു.

രഘൂത്തമൻ കുന്നുമ്മൽ , പുഞ്ഞേൻ ഗംഗാധരൻ എന്നിവർക്ക് ആദ്യ മെമ്പർഷിപ്പ് നൽകികൊണ്ടാണ് യുണൈറ്റഡ് പറശ്ശിനിയുടെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ സെക്രട്ടറി എം.മുജീബ് സ്വാഗതവും പ്രസിഡണ്ട് നിഖിൽ ചിറയിൽ അധ്യക്ഷതയും വഹിച്ചു. വരും ദിവസങ്ങളിൽ പ്രവാസലോകത്ത് സാനിധ്യമറിയിക്കുന്ന നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും അംഗങ്ങളുടെ ക്ഷേമത്തിന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്നും ഇരുവരും കൂട്ടിച്ചേർത്തു.

മുഖ്യ രക്ഷാധികാരികളായ രജിലാൽ കോക്കാടൻ, രാജേഷ് കുമാർ എന്നിവർ ആശംസയും ഷനു ഭാസ്കർ നന്ദിയും പറഞ്ഞു. പറശ്ശിനി സ്വദേശികളായ നൂറിലേറെപ്പേർ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...