ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ ഒരുങ്ങി റമദാൻ ക്യാമ്പ്. യുഎഇ നേതൃത്വത്തിന്റെ ചാരിറ്റബിൾ നിർദ്ദേശങ്ങൾക്ക് അനുസൃതമായി റമദാനിൽ ദരിദ്രരെ സഹായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി ദാർ അൽ ബെറിന്റെ സിഇഒ ഡോ. മുഹമ്മദ് സുഹൈൽ അൽ മുഹൈരി അറിയിച്ചു. റമദാൻ കാമ്പയിൻ നോമ്പ് അനുഷ്ഠിക്കുന്ന വ്യക്തികൾ, വിധവകൾ, അനാഥർ, അഗതികൾ, രോഗികൾ, കടമുള്ളവർ, മറ്റുള്ളവർ. തുടങ്ങി വിവിധ ദുർബല വിഭാഗങ്ങളെ സഹായിക്കാനുള്ളതാണെന്നും മുഹൈരി പറഞ്ഞു.
23 സ്ഥലങ്ങളിലായി 3,24,000 പേർക്ക് ദിവസേന ഭക്ഷണം നൽകുന്ന നിർണായക ഇഫ്താർ സംരംഭമാണിത്. യുഎഇയിലെ നോമ്പുകാർക്ക് പ്രതിദിനം 1,080,000 ഭക്ഷണം വിതരണം, രാജ്യത്തിന് പുറത്ത് 281,256 പേർക്ക് 1,038,000 ദിർഹം ചെലവ് വരുന്ന സഹായം എന്നിവയും ക്യാമ്പയിന്റെ ഭാഗമായുണ്ടാവും. പാകം ചെയ്‌ത ഭക്ഷണമോ അല്ലെങ്കിൽ ശരാശരി അഞ്ച് പേർക്ക് കഴിക്കാൻ കഴിയുന്ന ഭക്ഷണ കൊട്ടകൾ വിതരണം ചെയ്യലുമെല്ലാം ഈ കാമ്പയിൻ വഴി നടക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.