‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

Date:

Share post:

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ‘ഈദ് അൽ ഇത്തിഹാദ്’ എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്.

53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ ആഘോഷിക്കുന്നത്. 1971 ഡിസംബർ 2നാണ് യുഎഇയുടെ ഏകീകരണത്തിന്റെയും രാജ്യത്തിന്റെ ഐഡന്റിറ്റി, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമായി ദേശീയ ദിനം ആഘോഷിക്കാൻ ആരംഭിച്ചത്.

ഈ വർഷത്തെ ദേശീയ ദിനത്തിന് നീണ്ട വാരാന്ത്യമാണ് നിവാസികൾക്ക് ലഭിക്കുക. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) തിയതികളിലാണ് അവധി ലഭിക്കുന്നത്. അതോടൊപ്പം ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

11 രൂപയ്ക്ക് അൺലിമിറ്റഡ് ഡേറ്റ; പുതിയ പാക്കേജുമായി ജിയോ

ബിഎസ്എൻഎല്ലിൻ്റെ വെല്ലുവിളി മറികടക്കാൻ പുതിയ ഡാറ്റാ പാക്കേജുമായി അംബാനിയുടെ ജിയോ. 11 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ പാക്കേജുമായാണ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. സാധാരണകാരന് താങ്ങാനാവുന്ന റീചാർജ്...

കുട്ടികൾക്കൊപ്പം കുട്ടിയായി മമ്മൂട്ടി; ശിശുദിനത്തിൽ സ്പെഷ്യൽ ചിത്രം പങ്കുവെച്ച് മെ​ഗാസ്റ്റാർ

ശിശുദിനത്തിൽ കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മെ​ഗാസ്റ്റാർ മമ്മൂട്ടി. മൂന്ന് കുട്ടികളെ അരികെ നിർത്തി ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന തന്റെ ചിത്രമാണ് മമ്മൂട്ടി ആരാധകരുമായി...

‘വികൃതിയില്ലാത്ത ഒരു പാവം കുട്ടി’; ശിശുദിനത്തില്‍ തന്റെ പഴയ ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ് എല്ലാവരും. ഈ സുദിനത്തിൽ തന്റെ ചെറുപ്പക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികൃതിയൊന്നും...

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...