യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശന വിസകൾ നൽകുന്നത് നിർത്തിവെച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മാസത്തെ വിസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) കോൾ സെന്റർ എക്സിക്യൂട്ടീവ് പറഞ്ഞായാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.
“മൂന്നു മാസത്തെ എൻട്രി പെർമിറ്റ് കുറച്ച് മാസങ്ങൾക്ക് മുമ്പ് ലഭ്യമായിരുന്നു, എന്നാൽ ഇനി ഇല്ല. യുഎഇയിലെ സന്ദർശകർക്ക് 30 ആല്ലെങ്കിൽ 60- ദിവസത്തെ വിസയിൽ വരാം.” ട്രാവൽ ഏജൻസികൾക്ക് അവ നൽകാമെന്ന് എക്സിക്യൂട്ടീവ് കൂട്ടിച്ചേർത്തു.
പെർമിറ്റുകൾ നൽകാൻ ഉപയോഗിക്കുന്ന പോർട്ടലിൽ മൂന്ന് മാസത്തെ സന്ദർശന വിസ അഭ്യർത്ഥിക്കാനുള്ള ഓപ്ഷൻ ലഭ്യമല്ലെന്നാണ് അവർ വ്യക്തമാക്കിയത്. കോവിഡ് -19 സമയത്ത് മൂന്ന് മാസത്തെ സന്ദർശന വിസ നിർത്തലാക്കി, പകരം 60 ദിവസത്തെ വിസ അവതരിപ്പിച്ചിരുന്നു. എന്നാല്‍ 2023 മെയ് അവസാനത്തോടെ വീണ്ടും സന്ദര്‍ശക വിസ മൂന്ന് മാസം തന്നെയായി മാറ്റിയിരുന്നു.