യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് 2 എന്ന പുതിയ ചാന്ദ്ര റോവറിന്റെ പ്രവർത്തനം ആരംഭിച്ചു. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിലെ (എംബിആർഎസ്‌സി) ടീം റാഷിദ് 2 ന്റെ പ്രവർത്തനം തുടങ്ങിയതായി എംബിആർഎസ്‌സി ഡയറക്ടർ ജനറൽ സലേം അൽ മാരി സ്ഥിരീകരിച്ചു.
ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിൽ ജാപ്പനീസ് നിർമ്മിത ചാന്ദ്ര ലാൻഡറായ ഹകുട്ടോ-ആർ മിഷൻ 1 പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റാഷിദ് 2ന്റെ പ്രഖ്യാപനം നടത്തിയത്. ലാൻഡിങിന് നിമിഷങ്ങൾ ബാക്കി നിൽക്കെ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടുകയായിരുന്നു. റാഷിദ് റോവറുമായി പുറപ്പെട്ട ജപ്പാൻ നിർമ്മിത ഹക്കുട്ടോ ലാൻഡർ അവസാന നിമിഷം നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങുകയായിരുന്നു
70cm X 50cm X 50m മാത്രം അളവും പേലോഡിനൊപ്പം ഏകദേശം 10kg ഭാരവുമുള്ള റാഷിദ് റോവറിന് ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും ചെറിയ ചാന്ദ്ര റോവർ എന്ന ബഹുമതി ലഭിക്കുമായിരുന്നു. യുഎഇ, മുൻ സോവിയറ്റ് യൂണിയൻ, ചൈന എന്നിവ ഒഴികെ, ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യവും സ്വകാര്യ സ്ഥാപനവും മാത്രമായി യുഎഇയും ഐസ്‌പേസും മാറുമായിരുന്നു.