യുഎഇയിൽ ചൂട് കൂടും, പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച്ച കുറയും :യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Date:

Share post:

യുഎഇയിൽ ചൂട് കൂടും. പൊടിക്കാറ്റ് ശക്തമാവുമെന്നതിനാൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ചിലപ്പോൾ 2000 മീറ്ററിൽ താഴെയായി തിരശ്ചീന ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടി നിറഞ്ഞ സാഹചര്യം ദൂരക്കാഴ്ച കുറയ്ക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ അബുദാബി പോലീസ് ആവശ്യപ്പെട്ടു. ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി മാറ്റുന്നത് പാലിക്കാൻ ഡ്രൈവർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

അബുദാബിയിലും ദുബായിലും യഥാക്രമം 40 ഡിഗ്രി സെൽഷ്യസും 36 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. നേരിയതോ മിതമായതോ ആയ കാറ്റ് രാജ്യത്ത് വീശുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പൊടിപടലത്തിന് കാരണമാകും. അറേബ്യൻ ഉൾക്കടലിൽ കടൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ഒമാൻ കടലിൽ രാവിലെ മുതൽ കടൽ പ്രക്ഷുബ്ധമാകും. കാലാവസ്ഥ ദിനം പ്രതി മാറി വരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...