യുഎഇയിൽ ഇന്ന് (മെയ് 15) ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാകാനാണ് സാധ്യത. ചിലയിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴ പെയ്തേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
യുഎഇയുടെ കിഴക്കാൻ പ്രദേശങ്ങളിൽ നേരിയ തോതിൽ മഴ പെയ്തേക്കുമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിക്കുന്നത്.
കൂടാതെ 10-20kmph മുതൽ 35kmph വരെ വേഗതയിൽ രാജ്യത്ത് കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില സമയങ്ങളിൽ കാലാവസ്ഥ പൊടി നിറഞ്ഞതായിരിക്കുമെന്നും അറിയിൽ എൻസിഎം പറയുന്നു. അബുദാബിയിലും ദുബായിലും താപനില 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.