യുഎഇയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഏപ്രിൽ 17 ബുധനാഴ്ച ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക്-ഇൻ എമിറേറ്റ്സ് എയർലൈൻ താൽക്കാലികമായി നിർത്തിവച്ചു.
17 ബുധനാഴ്ച രാവിലെ 8 മണി മുതൽ അർദ്ധരാത്രി വരെ ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കുള്ള ചെക്ക്-ഇൻ എമിറേറ്റ്സ് താൽക്കാലികമായി നിർത്തുന്നുവെന്നാണ് എയർലൈൻ വക്താവ് പ്രസ്താവനയിൽ പറഞ്ഞത്.
”യാത്രക്കാർ റീബുക്കിംഗിനായി ബുക്കിംഗ് ഏജൻ്റുമായോ എമിറേറ്റ്സ് കോൺടാക്റ്റ് സെൻ്ററുമായോ ബന്ധപ്പെടാവുന്നതാണെന്നും എയർലൈൻ വ്യക്തമാക്കി. എമിറേറ്റ്സ് വെബ്സൈറ്റിൽ ഏറ്റവും പുതിയ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
Emirates is suspending check-in for passengers departing @DXB from 8:00am on 17 April until midnight, due to operational challenges caused by bad weather and road conditions. Affected customers can contact their booking agent or visit https://t.co/H1klWYurOd for rebooking. (1/3) pic.twitter.com/88P1WJHB2n
— Emirates Support (@EmiratesSupport) April 17, 2024