ആരോഗ്യസുരക്ഷ രംഗത്ത് അമേരിക്കന്‍ സഹകരണം ഉറപ്പുവരുത്തി യുഎഇ. ഇതിന്റെ ഭാഗമായി യുഎഇ സംഘം വാഷിംഗ്ടണിലെ യുഎസ് ചേംമ്പര്‍ ഓഫ് കൊമേഴ്സും ലൈഫ് സയന്‍സ് കേന്ദ്രമായ ബോസ്റ്റണിലെ ബയോ മെഡിസിന്‍ ഗവേഷണ കേന്ദ്രവും സന്ദര്‍ശിച്ചു.
യുഎഇയുടെ തലസ്ഥാനമായ അബുദാബിയെ ക്ലിനിക്കല്‍ ട്രയലുകളുടെ മുന്‍നിര കേന്ദ്രമാക്കി മാറ്റുന്ന പദ്ധതികളിലായിരുന്നു ചര്‍ച്ചകൾ. ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട സാമ്പത്തിക തൊഴില്‍ മേഖലകളിൾ പുതിയ അവസരങ്ങൾ തുറക്കാനാകുമെന്നും സംഘം കരുതുന്നു.
അന്താരാഷ്ട്ര ലൈഫ് സയന്‍സ് കോര്‍പ്പറേഷനെ ആകര്‍ഷിക്കാനുളള സവിശേഷ ശേഷി അബുദാബിയ്ക്കുണ്ടെന്ന് അബൂദബി ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി ഡയറക്ടര്‍ ഡോ. അസ്മ അല്‍ മന്നായി പറഞ്ഞു. യുഎഇ – യുഎസ് ആരോഗ്യ പങ്കാളിത്തം ആയിരക്കണക്കിന് രോഗികൾക്ക് സംരക്ഷണം ഒരുക്കാന്‍ കഴിയുന്ന പദ്ധതിയാണെന്ന് യുഎഇ അംബാസിഡറും സഹമന്ത്രിയുമായ യൂസഫ് അല്‍ ഒതൈബ വ്യക്തമാക്കി.
എണ്ണയിതര ആഭ്യന്തര വരുമാന വളര്‍ച്ചയ്ക്ക് ആരോഗ്യ മേഖലയെ ഫലപ്രദമായി ഉപയോഗിക്കാനുളള നീക്കമാണ് യുഎഇയുടേത്. നേരത്തെ കോവിഡ് പ്രതിരോധ വാക്സിനുകളുടെ ക്ലിനിക്കല്‍ പരിശോധനകൾക്ക് ആദ്യം രംഗത്തെത്തിയ രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് യുഎഇ.