യുഎഇയിൽ വീണ്ടും പ്രതികൂലമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM). മെയ് 2 വ്യാഴാഴ്ച യുഎഇയുടെ വിവിധഭാഗങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയും മഴയും പ്രതീക്ഷിക്കണമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിരിക്കുന്നത്.
പലയിടങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴയും ഇടിമിന്നലും പൊടിക്കാറ്റും ഉണ്ടാകാം. താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 25 മുതൽ 35 കി.മീ വരെ ആയിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 65 കി.മീ വരെ വേഗത കൈവരിക്കുമെന്നും പ്രവചിക്കുന്നു.
അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധവുമായിരിക്കാനും സാധ്യതയുണ്ട്. മിതമായ കാറ്റിനൊപ്പം, 70% മഴ പെയ്യാൻ സാധ്യതയുണ്ട്. രാത്രിയാകുമ്പോൾ, മഴയുടെ സാധ്യത 50% ആയി കുറയുന്നുമെന്നും പ്രവചിക്കുന്നു.