പ്രാദേശിക സംഭവവികാസങ്ങളും സുരക്ഷയും ചർച്ച ചെയ്ത് യുഎഇ – തുർക്കി രാഷ്ട്രപതിമാർ

Date:

Share post:

പ്രാദേശിക സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്ന അക്രമണങ്ങളെ ചെറുക്കുന്നത് സംബന്ധിച്ച യുഎഇയും തുർക്കിയും തമ്മിൽ ചർച്ച. യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തുർക്കി രാഷ്‌ട്രപതി റജബ് തയ്യിപ് എർദോഗനും തമ്മിൽ ടെലിഫോണിലാണ് സംഭാഷണം നടത്തിയത്. മേഖലയിലെ സംഘർഷം തടയുന്നതിനും സാധാരണക്കാരുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്നതിനുമുള്ള ശ്രമങ്ങളാണ് ഇരുവരും സംസാരിച്ചത്.

അക്രമണം നടക്കുന്ന മേഖലകളിൽ മാനുഷിക സഹായം വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ സുരക്ഷിത ഇടനാഴികൾ തുറക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.സമാധാനത്തിനെതിരായി ഉയരുന്ന സമ്മർദ്ദങ്ങൾ തടയുന്നതിന് പ്രാദേശികവും അന്തർദേശീയവുമായ നടപടികൾ അനിവാര്യമാണെന്ന് നേതാക്കൾ പറഞ്ഞു.

മിഡിൽ ഈസ്റ്റിൻ്റെ സുസ്ഥിരതയും സുരക്ഷയും നിലനിർത്താനും അധിക പ്രതിസന്ധികൾ ഒഴിവാക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന തുല്യസമാധാനത്തിനുള്ള സാധ്യതകളേപ്പറ്റിയും നേതാക്കൾ ആരാഞ്ഞു. ഇരുരാജ്യങ്ങലും തമ്മിലുളള ഉഭയകക്ഷി സഹകരണവും തന്ത്രപരമായ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...