യുഎഇയിൽ 17 വയസ്സുള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ് നേടാൻ അനുമതി. മുമ്പ്, കാറുകളും ചെറുവാഹനങ്ങളും ഓടിക്കാൻ ഒരാൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം എന്ന നിബന്ധനയിലാണ് ഇളവ്. ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചുള്ള പുതിയ ഫെഡറൽ ഡിക്രി നിയമം യുഎഇ സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പുതുക്കിയ നിയമം 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരും.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, ടെയിൽഗേറ്റിംഗ്, പെട്ടെന്നുള്ള വ്യതിചലനം എന്നിവ 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടാൻ ഇടയാക്കുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു. 30 ദിവസത്തെ തടവും ശിക്ഷയിലുണ്ട്. ആയിരം ദിർഹം വരെ ഫൈനും നാല് ബ്ളാക് പോയിൻ്റുമാണ് മറ്റ് ശിക്ഷകൾ.
വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. അപകടമോ അപകടങ്ങളോ തടയാനല്ലാതെ നഗരങ്ങളിൽ കാർ ഹോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗിനും കടുത്ത നടപടികള്‍ നേരിടേണ്ടി വരും.200,000 ദിര്‍ഹം പിഴ വരെ ചുമത്തുന്നതിന് പുറമേ ലൈസൻസ് റദ്ദാക്കാനും അനുമതിയുണ്ട്.
മണിക്കൂറുൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡ് മുറിച്ചുകടക്കുന്നതിൽ നിന്നും കാൽനട യാത്രക്കാരേയും വിലക്കി. വാഹന തിരക്കുള്ള റോഡുകളില്‍ അന്തമില്ലാതെ നടക്കുന്നതും ഉയര്‍ന്ന പിഴയിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിലായി.
കാൽനട യാത്രക്കാരുടെ തെറ്റുമൂലം അപകടമുണ്ടായാൽ അപകടം സംഭവിച്ചാല്‍ 5,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ലഭിക്കും. പുറമെ മൂന്ന് മാസത്തിൽ കുറയാത്ത തടവിനും വിധിക്കാം. നിലവില്‍ 400 ദിര്‍ഹം മാത്രമുണ്ടായിരുന്ന പിഴയും ശിക്ഷയുമാണ് പുതുക്കിയ നിയമത്തിൽ കർശനമാക്കിയത്.