ഫുജൈറയിലെ ചില റോഡുകളിൽ ഇന്ന് ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് അറിയിച്ചു. യു എ ഇ ടൂർ സൈക്ലിംഗ് മത്സരത്തിൻ്റെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ നീക്കം. അടച്ചിടൽ സമയത്ത് വാഹനമോടിക്കുന്നവരോട് ഇതര റൂട്ടുകൾ സ്വീകരിക്കാൻ ഫുജൈറ പോലീസ് അഭ്യർത്ഥിച്ചു.
അഡ്രസ് ഹോട്ടലിൽ നിന്ന് (ദിബ്ബ) റാസ് ദിബ്ബ ഭാഗത്തേക്കുള്ള റോഡ് രാവിലെ 11.50 മുതൽ ഉച്ചയ്ക്ക് 12 വരെ അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു. റാസ് ദിബ്ബയിൽ നിന്ന് അൽ മുഹല്ലബ് ഭാഗത്തേക്കുള്ള റോഡ് ഉച്ചയ്ക്ക് 12 മുതൽ 12.15 വരെയും സൈഹ് ദിബ്ബയിലേക്കുള്ള അൽ മുഹല്ലബ് സ്ട്രീറ്റ് 12.15 മുതൽ 12.25 വരെയും അടയ്ക്കും.
ഉച്ചയ്ക്ക് 12.25 മുതൽ 12.45 വരെ മുഹറഖ ഏരിയയിലേക്കുള്ള ദിശയിലുള്ള സൈഹ് ദിബ്ബ സ്ട്രീറ്റിൽ നിന്ന് റോഡ് അടച്ചിരിക്കും. അൽ തവൈൻ റൗണ്ട് എബൗട്ടിലേക്കുള്ള ദിശയിലുള്ള അൽ മുഹറഖ സ്ട്രീറ്റ് 12.45 മുതൽ ഉച്ചയ്ക്ക് 1 വരെ അടയ്ക്കും.അൽ അഖ സ്റ്റേജ് എന്ന് പേരിട്ടിരിക്കുന്ന ടൂറിൻ്റെ അഞ്ചാം ഘട്ടം ഒരു സ്പ്രിൻ്റ് സ്റ്റേജാണ്, അൽ അഖയിൽ നിന്ന് ഉമ്മുൽ ഖുവൈനിലേക്കുള്ള 182 കിലോമീറ്റർ ദൂരം റൈഡർമാർ സഞ്ചരിക്കും.