യുഎഇയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് അർമേനിയയിലേക്ക് വിനോദയാത്ര നടത്താൻ നടപടികൾ ലളിതമാക്കി. യുഎഇ പാസ്പോർട്ട് ഉടമകൾക്ക് ഇപ്പോൾ ഒരു വർഷത്തിനുള്ളിൽ 180 ദിവസം വരെ വിസ രഹിത യാത്ര അനുവദിക്കും. യുഎഇ റെസിഡൻസി വിസയുള്ളവർക്കും വിസ നിയന്ത്രണങ്ങൾ ലളിതമാക്കിയിട്ടുണ്ട്.
ഈജിപ്ത്, ഇന്ത്യ, ഇറാഖ്, മൊറോക്കോ, ഫിലിപ്പീൻസ്, സൗദി അറേബ്യ എന്നിവയുൾപ്പെടെ 50ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അർമേനിയൻ സന്ദർശിച്ച് വിസ നേടാം. UAE ഉൾപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾ നൽകുന്ന സാധുവായ റസിഡൻ്റ് കാർഡ് കൈവശമുണ്ടെങ്കിൽ അതിർത്തിവഴി ഓൺ-അറൈവൽ വിസയൊ ഇ-വിസയോ ലഭ്യമാക്കുമെന്ന് അർമേനിയൻ ടൂറിസം വകുപ്പ് മേധാവി സിസിയൻ ബോഗോസിയൻ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക കൈമാറ്റം, ടൂറിസം, ആഴത്തിലുള്ള ബന്ധങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാനാണ് പുതിയ വിസ നിയമങ്ങൾ ലക്ഷ്യമിടുന്നതെന്ന് അർമേനിയയുടെ ടൂറിസം ബോഡി പറഞ്ഞു.