രണ്ട് മാസത്തിനകം രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാനൊരുങ്ങി യുഎഇ

Date:

Share post:

രണ്ട് മാസത്തിനുള്ളിൽ രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാനൊരുങ്ങി യുഎഇ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്പേസ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലിൻ്റെ ആദ്യ യോഗത്തിലായിരുന്നു പ്രഖ്യാപനം.

ആശയവിനിമയത്തിന് സഹായകമാകുന്ന തുറയ-4 സാറ്റ് ഉപഗ്രഹം ഡിസംബർ അവസാനവും മേഖലയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള എംബിസെഡ് സാറ്റ് ഉപഗ്രഹം ജനുവരിയിലും വിക്ഷേപിക്കാനാണ് പദ്ധതി.

ചന്ദ്രൻ, ചൊവ്വ, ഛിന്നഗ്രഹ വലയം എന്നിവ പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിട്ടുള്ള 5 ദേശീയ പദ്ധതികൾക്കും യുഎഇ നേതൃത്വം നൽകുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു. വളക്കൈ സിദ്ദിഖ് നഗറിലെ സി.പി.മുബഷിർ (28) ആണ് മരിച്ചത്. രണ്ട് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ...

ദുബായിൽ ഇനി മൊബൈൽ ആപ്പ് വഴി മിനിബസിൽ സീറ്റ് ബുക്ക് ചെയ്യാം; പുതിയ സംവിധാനവുമായി ആർടിഎ

ദുബായിൽ മൊബൈൽ ആപ്പ് വഴി മിനിബസിൽ സീറ്റ് ബുക്ക് ചെയ്ത് ഇനി യാത്ര ചെയ്യാം. റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പുതിയ പദ്ധതിക്ക് തുടക്കം...

നടി മീന ഗണേഷ് അന്തരിച്ചു

പ്രശസ്‌ത നാടക, സിനിമ-സീരിയൽ നടി മീന ഗണേഷ് (81) അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മസ്‌തിഷ്കാഘാതം സംഭവിച്ചതിനെ...

‘പൃഥ്വിരാജ് അമ്പരപ്പിക്കുന്ന സംവിധായകൻ’; പ്രശംസയുമായി മോഹൻലാൽ

പൃഥ്വിരാജിനെ പ്രശംസിച്ച് മോഹൻലാൽ. പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ലൂസിഫർ എന്ന ചിത്രത്തിലെ നായകനാണ് മോഹൻലാൽ. ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു....