യുഎഇയിൽ ഈ വേനൽക്കാലത്ത് ആദ്യമായി താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. അബുദാബിയിൽ ഉച്ചയ്ക്ക് 2.30 ന് ബഡാ ദഫാസിൽ (അൽ ദഫ്ര മേഖല) 50.1 ഡിഗ്രി സെൽഷ്യസാണ് രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.
അബുദാബിയിലും ദുബായിലും ഇന്ന് താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തും. എമിറേറ്റുകളിൽ യഥാക്രമം 34 ഡിഗ്രി സെൽഷ്യസും 35 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
ചൂട് കൂടുതലുള്ള സമയങ്ങളിൽ വീടിനുള്ളിൽ തന്നെ കഴിയാനും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനും താമസക്കാരോട് ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചിട്ടുണ്ട്.