യുഎഇ മാനദണ്ഡങ്ങൾ ലംഘിച്ച് ഗ്യാസ് സിലിണ്ടറുകൾ വിൽപ്പന നടത്തിയ നിരവധി വ്യാപാരികൾക്കും കമ്പനികൾക്കുമെതിരെ അധികൃതർ നടപടി സ്വീകരിച്ചു. ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി (ഡി എസ് സി ഇ) എമിറേറ്റിലുടനീളം സംയുക്ത പരിശോധന കാമ്പെയ്നുകൾ ശക്തമാക്കിയ സാഹചര്യത്തിലാണ് നിയമലംഘകരെ പിടികൂടി സസ്പെൻഡ് ചെയ്തത്.
അനധികൃത ഗ്യാസ് സിലിണ്ടർ വ്യാപാരത്തെ ചെറുക്കുന്നതിനുള്ള സംയുക്ത കർമ്മ പദ്ധതി വികസിപ്പിക്കുന്നതിനൊപ്പം, പ്രസക്തമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കായി പരിശോധനാ സംഘം നിരീക്ഷണ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, അംഗീകൃത വിതരണക്കാരിൽ നിന്ന് എൽപിജി സിലിണ്ടറുകൾ വാങ്ങേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ കാമ്പയ്നുകൾ ആരംഭിച്ചതായി ഡി എസ് സി ഇയുടെ വൈസ് ചെയർമാൻ സയീദ് മുഹമ്മദ് അൽ ടയർ അറിയിച്ചു.