ആഗോള ഊർജ വിപണിയുടെ സുസ്ഥിരത ഉറപ്പാക്കാന്‍ യുഎഇയും ദക്ഷി കൊറിയയും സംയുക്ത നടപടികളിലേക്ക്്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് തീരുമാനം. ആണവ നിലയം, ഊർജം, നിക്ഷേപം, പ്രതിരോധം, വ്യവസായം, സാമ്പത്തികം, കാലാവസ്ഥ, സ്മാർട്ട് ഫാമുകൾ, ശാസ്ത്രം, സാങ്കേതികം, ആരോഗ്യസംരക്ഷണം തുടങ്ങി ഒട്ടേറെ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പിട്ടു.
നാല് ദിവസത്തെ യുഎഇ സന്ദർശനത്തിനെത്തിയ യൂൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിലാണ് സഹകരണത്തിന് ധാരണയായത്. കൂടിക്കാഴ്ചയില്‍ ഉഭയകക്ഷിബന്ധവും രാജ്യാന്തര വിഷയങ്ങളും ചർച്ചയായി. വർഷാവസാനത്തോടെ യുഎഇയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ദക്ഷിണ കൊറിയ പിന്തുണ അറിയിച്ചു.
ഊര്‍ജ്ജ മേഖളയില്‍ യുഎഇയുടെ ബറാക്ക ആണവ നിലയവുമായി സഹകരിച്ചാകും പദ്ധതികൾ നടപ്പാക്കുക. പുനരുപയോഗ ഊർജം, ഹൈഡ്രജൻ, കാർബൺ ശേഖരണം, വിനിയോഗം, സംഭരണം തുടങ്ങി സുപ്രധാന മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കും. ദക്ഷിണ കൊറിയയുടെ ഊർജ സുരക്ഷയ്ക്ക് യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം നിർണായകമാണെന്നും എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും ഗൾഫിൽ നിന്നാണെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പ്രസിഡന്റ് യൂൻ സുക് യോൾ വ്യക്തമാക്കി.