പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ സമഗ്രമാറ്റം വരുത്താനുള്ള സ്മാർട് പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് യുഎഇ. ബഹിരാകാശം, നിർമിതബുദ്ധി, റോബട്ടിക്സ്, ഊർജം, സൈബർ സുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയാണ് പഠന-പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
ഭാവി സാധ്യതകൾക്കൊപ്പം മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ രംഗത്ത് സ്മാര്‍ട്ട് ആക്കുന്നത്. കുട്ടികളുടെ അഭിരുചി മനസിലാക്കി പദ്ധതി സ്കൂളുകളിലും സർവകലാശാലകളിലും വ്യാപകമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പത്താംതരം മുതൽ പന്ത്രണ്ടാംതരം വരെയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നല്‍കും. ഇതര സര്വ്വകലാശാലകളുമായം സഹകരിച്ച് പരിശീലന പരിപാടികൾ തുടരും.
മാറുന്ന സാങ്കേകിത വിദ്യാകൾക്ക് അനുസൃതമായി പുതു തലമുറയെ മാറ്റിയെടുക്കും. ശാസ്ത്രീയ പരിശീലനത്തിനായി പാഠ്യപദ്ധതികൾ ആവിഷ്കരിക്കും. മികച്ച യോഗ്യതയും പ്രാഗത്ഭ്യവും നേടിയ അധ്യാപകുരടെ മേല്‍നോട്ടത്തിലാകും പഠനം പുരോഗമിക്കുക.
നിർമാണം, ഇലക്ട്രോണിക്സ്, എയ്റോസ്പേസ്, ഡിസൈൻ, എൻജിനീയറിങ്, ഐടി തുടങ്ങി എല്ലാ മേഖലകളിലെല്ലാം വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. അഭിരുചികൾക്ക് അനുസൃതമായി മേഖലകൾ തെരഞ്ഞെടുക്കാനും പുതിയ തൊഴില്‍ സാധ്യതകൾ അവസരമാക്കാനും ഇതോടെ വിദ്യാര്‍ത്ഥികൾക്ക് കഴിയും.
സ്കൂളുകളുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതും അത്യന്താപേക്ഷിതമാണ്. സ്കൂളുകളെ ന്യൂജെന്‍ സ്കൂളുകളാക്കി വികസിപ്പിക്കും. സ്മാര്‍ട് സാങ്കേതിക വിദ്യാകൾ പരിശീലിക്കാന്‍ സ്കൂളുകളില്‍ തന്നെ അവസരം ഒരുക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതികളേയും പ്രോത്സാഹിപ്പിക്കും. 15 മുതൽ 35 വയസ്സുവരെയുള്ളവർക്ക് തൊഴിലധിഷ്ഠിത പഠനത്തിന് പ്രവേശനം നല്‍കും. അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൈദഗ്ദ്ധ്യം നേടിയ അധ്യാപകര്‍ എന്നിവരുടെ സഹകരണവും ഉറപ്പാക്കും..