വായിച്ചു വളരാൻ! ഷാർജ പബ്ലിക് ലൈബ്രറിക്ക് 25 ലക്ഷം ദിർഹം ഗ്രാൻ്റ് അനുവദിച്ച് ഷാർജ ഭരണാധികാരി

Date:

Share post:

വായന എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരിക ’വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും’എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിതയാണ്. ഈ രണ്ട് വരിയിൽ അടങ്ങിയിട്ടുള്ളതിന്റെ അർത്ഥം എത്ര വിവരിച്ചാലും മതിയാകില്ല. വായനിലൂടെ മാത്രമേ അറിവ് നേടി വളരാൻ സാധിക്കുള്ളൂ. വായനയെ നിരന്തരം പ്രേത്സാഹിപ്പിക്കുന്ന രാജ്യംകൂടിയാണ് യുഎഇ. എത്രയെത്ര ബുക്ക് ഫെസ്റ്റിവലുകൾക്കാണ് യുഎഇ ആതിഥ്യം വഹിക്കുന്നത്.

ഷാർജ പബ്ലിക് ലൈബ്രറിക്ക് 25 ലക്ഷം ദിർഹം ഗ്രാൻ്റ് അനുവദിച്ചിരിക്കുകയാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 15-ാമത് വാർഷിക ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിൽ (SCRF 2024) പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നും പുസ്തക വിൽപ്പനക്കാരിൽ നിന്നും ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങാൻ ഗ്രാൻ്റ് വിനിയോഗിക്കും. ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) ഇവൻ്റിന് വർഷം തോറും ഈ ഗ്രാൻ്റ് നൽകിവരുന്നുണ്ട്.

ആഗോളതലത്തിൽ ശാസ്ത്രം, കല, ചരിത്രം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ച് വിജ്ഞാനമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിദ്യാർഥികൾ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ, മറ്റ് പ്രഫഷണലുകൾ, വായനക്കാർ എന്നിവർക്കായി ലൈബ്രറയിലെ റഫറൻസ് ഗ്രന്ഥങ്ങളുടെ ശേഖരം വിപുലീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...