യുഎഇയില്‍ രണ്ടുമാസത്തെ വേനലവധിയ്ക്ക് ശേഷം വിദ്യാർഥികൾ സ്കൂളിലേക്ക് തിരികെയെത്തി. ആദ്യ ദിനം ആവേശപൂര്‍വ്വമാണ് വിദ്യാര്‍ത്ഥികൾ സ്കൂളുകളിലേക്ക് എത്തിയത്. അധ്യാപകരും സ്കൂൾ ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ ആഘോഷപൂര്‍വ്വം സ്വീകരിച്ചു. അധികൃതരുടെ നീണ്ട പരിശോധനകൾക്ക് ശേഷം സുരക്ഷിതത്വം ഉറപ്പാക്കിയും കോവിഡ് മാനണ്ഡങ്ങൾ വ്യക്തമാക്കിയുമാണ് ക്ളാസുകൾക്ക് തുടക്കമായത്.
സ്കൂൾ തുറക്കുംമുമ്പ് തന്നെ അധികൃതരുടെ സുരക്ഷാ പരിശോധനകൾ പൂര്‍ത്തിയായിരുന്നു. വാക്സിനേഷൻ പൂർത്തിയാക്കി സുരക്ഷിതമായാണ് വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും സ്കൂളിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ ലഘൂകരിച്ചെങ്കിലും ജാഗ്രത തുടരുന്നുണ്ട്.
വിദ്യാർത്ഥികളുടെ പതിവ് കൊവിഡ് പരിശോധന ഒഴിവാക്കിയെങ്കിലും ദുബായ് ഒഴികെയുളള എമിറേറ്റുകളില്‍ 96 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ ടെസ്റ്റിന്റെ നെഗറ്റീവ് ഫലം വിദ്യാർത്ഥിൾ ആദ്യദിനം ഹാജരാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബസുകളിലും സാമൂഹിക അകലം നിർബന്ധമല്ലെങ്കിലും മാസ്കുൾ നിര്‍ബന്ധമാണ്. പ്രത്യേകിച്ച് അടച്ചിട്ടയിടങ്ങളില്‍.. രോഗ ലക്ഷണമുളളവരൊ ഉയര്‍ന്ന താപനില അനുഭവപ്പെടുന്നവരും സ്‌കൂളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാകണമെന്നും നിര്‍ദ്ദേശമുണ്ട്.
ഗതാഗത സുരക്ഷയ്ക്കും മാര്‍നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സ്കൂൾ ബസ്സില്‍ തിക്കി തിരക്കി വിദ്യാര്‍ത്ഥികളെ കയറ്റരുതെന്നും അനുമതിയില്ലാത്ത സ്വകാര്യ വാഹനങ്ങൾ സ്കൂൾ സര്‍വ്വീസ് നടത്തെരുതെന്നും മുന്നറിയിപ്പുണ്ട്. സ്കൂൾ തുറന്നതോടെ നിരത്തുകളില്‍ ഗതാഗത തിരക്കേറി. പരിശോധനകൾ തുടരുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.