മിഡിൽ ഈസ്റ്റിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ലുലു ഗ്രൂപ്പിന്റെ ഓഹരികൾ വില്പനയ്ക്ക്. 25 ശതമാനം ഓഹരികൾ 0.051 ദിർഹം എന്ന നാമമാത്രമായ മൂല്യമുള്ള പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) വിൽക്കുമെന്നാണ് പ്രഖ്യാപിച്ചത്.
കമ്പനി 2.582 ബില്യൺ (2,582,226,338) ഓഹരികൾ മൂന്ന് ഘട്ട ഐപിഒ വഴിയാണ് വിൽക്കുക. ഒക്ടോബർ 28-ന് ആരംഭിച്ച് നവംബർ 5നാണ് ഐപിഒ അവസാനിക്കുക.
ലുലു റീട്ടെയിൽ ഹോൾഡിംഗ് അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും. 2024 നവംബർ 14-നാണ് ലിസ്‌റ്റിംഗ് പ്രതീക്ഷിക്കുന്നത്. ഓഫർ വില ശ്രേണി അതേ ദിവസമോ അല്ലെങ്കിൽ ഒക്ടോബർ 28-ന് ഓഫർ ആരംഭിക്കുന്നതിന് മുമ്പോ പ്രഖ്യാപിക്കും.