യുഎഇയിൽ മഴ തോരാതെ തുടരുന്നു! ഞായറാഴ്ച രാത്രി മുഴുവൻ ശക്തമായ മഴ പലയിടത്തും പെയ്തു, തിങ്കളാഴ്ച രാവിലെയും ഇടിമിന്നലും മഴയും തുടർന്നു. അൽ ഐൻ, അൽ വോത്ബ മേഖല, അബുദാബിയിലെ ബനി യാസ്, രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആലിപ്പഴം വർഷിച്ച വീഡിയോ യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) സാമൂഹിക മാധ്യമം വഴി പോസ്റ്റ് ചെയ്തിരുന്നു.
കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. പ്രത്യേകിച്ച് കടൽത്തീരത്തും വാടി പ്രദേശങ്ങളിലും വീടിനുള്ളിൽ തന്നെ തുടരാനും പുറത്തിറങ്ങുന്നത് ഒഴിവാക്കാനും അധികാരികൾ നിർദ്ദേശം നൽകി.
അബുദാബി-ദുബായ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ 120 കി.മീ / മണിക്കൂർ വേഗത കുറയ്ക്കൽ സംവിധാനം സജീവമാക്കി. പ്രതികൂല കാലാവസ്ഥയിൽ ഡ്രൈവർമാരോട് ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങാൻ അബുദാബി പോലീസ് നിർദേശിച്ചു.