യുഎഇയിലെ കനത്തമഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉണ്ടായത് കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്. ആയിരക്കണക്കിന് വാഹനങ്ങളും വീടുകൾക്കും നാശനഷ്ടമുണ്ടായി. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് രേഖകൾ കൃത്യമായി സമർപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കും.
മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില ഫാമുകൾ വെള്ളത്തിനടിയിലായി. എട്ടടിയോളം ഉയരത്തിലാണ് ചില ഫാമുകളില്‍ വെള്ളം പൊങ്ങിയത്. ഫാമുകളില്‍ വെള്ളം കയറി വളർത്തുമൃഗങ്ങൾക്കു ജീവൻ നഷ്ടപ്പെട്ടു.
അതേസമയം കെട്ടിടത്തിന്റെ ബേസ്മെന്റ് പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് അടക്കം ഇൻഷുറൻസ് ലഭിക്കും. പൂർണ ഇൻഷുറൻസ് എടുത്തിട്ടുള്ളവർക്കാണ് പ്രകൃതി ദുരന്തത്തിൽ പരിരക്ഷ ലഭിക്കുക.