സ്വന്തം കാറില്ലാത്തത് ഇനി യാത്രക്കൊരു തടസ്സമാവില്ല. ആദ്യമായി യുഎഇ സന്ദർശിക്കുന്നവർക്കും രാജ്യത്ത് താമസിക്കുന്നവർക്കും ഇനി ബസിൽ സഞ്ചരിച്ച് വിവിധ എമിറേറ്റുകൾ കണ്ടാസ്വദിക്കാം. യുഎഇയിലെ വിവിധ നഗരങ്ങൾക്കിടയിലുള്ള പൊതുഗതാഗത സംവിധാനമാണ് ഇതിന് സഹായിക്കുക സന്ദർശകർക്ക് വഴികാട്ടുന്ന നഗരങ്ങൾക്കിടയിലുള്ള ബസ് സർവീസുകളുടെ വിവരങ്ങൾ ഇതാ.
ദുബായ്
E100, E101, E201, E303, E306, E307, E307A, E315, E400, E411, E16, E700 എന്നിവയാണ് ദുബായ്, അബൂദാബി, ഷാർജ, അജ്മാൻ, ഹത്ത, ഫുജൈറ, അൽഐൻ എന്നീ നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ആർടിഎ( റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി)യുടെ ഇന്റർസിറ്റി ബസ് സർവീസുകൾ. പുലർച്ചെ നാല് മണി മുതൽ പുലർച്ചെ ഒരു മണി വരെ (അടുത്ത ദിവസം) പൂർണമായും ദുബായ് ബസ് പ്രവർത്തിക്കുന്നുണ്ട്.
റൂട്ടുകൾ
E100
അൽ ഗുബൈബ ബസ് സ്റ്റേഷൻ- അബൂദബി, സെൻട്രൽ ബസ് സ്റ്റേഷൻ
E101
ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷൻ- അബൂദബി, സെൻട്രൽ ബസ് സ്റ്റേഷൻ
E201
അൽ ഗുബൈബ ബസ് സ്റ്റേഷൻ- അൽ ഐൻ സെൻട്രൽ ബസ് സ്റ്റേഷൻ
E303
യൂണിയൻ സ്‌ക്വയർ ബസ് സ്റ്റേഷൻ- ഷാർജ, അൽ ജുബൈൽ ബസ് സ്റ്റേഷൻ
E306
അൽ ഗുബൈബ ബസ് സ്റ്റേഷൻ- ഷാർജ, അൽ ജുബൈൽ ബസ് സ്റ്റേഷൻ
E307
ദേര സിറ്റി സെന്റർ ബസ് സ്റ്റേഷൻ- ഷാർജ, അൽ ജുബൈൽ ബസ് സ്റ്റേഷൻ
E307A
അബു ഹെയിൽ ബസ് സ്റ്റേഷൻ- ഷാർജ, അൽ ജുബൈൽ ബസ് സ്റ്റേഷൻ
E315
ഇത്തിസലാത്ത് ബസ് സ്റ്റേഷൻ- ഷാർജ, അൽ മുവൈല ബസ് ടെർമിനൽ
E400
യൂണിയൻ സ്‌ക്വയർ ബസ് സ്റ്റേഷൻ- അജ്മാൻ, അൽ മുസല്ല ബസ് സ്റ്റേഷൻ
E411
ഇത്തിസലാത്ത് ബസ് സ്റ്റേഷൻ- അജ്മാൻ, അൽ മുസല്ല ബസ് സ്റ്റേഷൻ
E16
സബ്ഖ, ബസ് സ്റ്റേഷൻ- ഹത്ത, ബസ് സ്റ്റേഷൻ
E700
യൂണിയൻ സ്‌ക്വയർ ബസ് സ്റ്റേഷൻ- ഫുജൈറ, ചോയിത്രംസ് സൂപ്പർമാർക്കറ്റ് ബസ് സ്റ്റേഷൻ