എയർപോർട്ട് ടു എയർപോർട്ട് വിസയുടെ നിരക്കിൽ 20% വർധനയെന്ന് റിപ്പോർട്ടുകൾ. എയർപോർട്ട് ടു എയർപോർട്ട് സ്റ്റാറ്റസ് മാറ്റാനുള്ള സേവനം പ്രയോജനപ്പെടുത്തി വിസ നീട്ടാൻ ആഗ്രഹിക്കുന്നവർക്ക് മുമ്പത്തെ നിരക്കുകളെ അപേക്ഷിച്ച് 20 ശതമാനം വരെ അധികമായി നൽകേണ്ടിവരുമെന്ന് ട്രാവൽ വ്യവസായ വിദഗ്ധർ പറയുന്നത്.
എയർപോർട്ട് ടു എയർപോർട്ട് വിസമാറ്റം എന്താണെന്ന് അറിയുമോ?
സന്ദർശകരെ അപേക്ഷകന്റെ മാതൃരാജ്യത്തേക്ക് മടങ്ങുന്നതിനുപകരം അടുത്തുള്ള രാജ്യം സന്ദർശിച്ച് ഒരു പുതിയ ടൂറിസ്റ്റ് വിസ വേഗത്തിൽ നേടാൻ അനുവദിക്കുന്നതാണ് എയർപോർട്ട്-ടു-എയർപോർട്ട് വിസ മാറ്റം. സന്ദർശകർക്ക് ഒരേ ദിവസം തന്നെ വിസ മാറ്റം ലഭിക്കും അല്ലെങ്കിൽ അവർക്ക് അയൽരാജ്യത്ത് ഒരു രാത്രി ചെലവഴിച്ച് അടുത്ത ദിവസം മടങ്ങാം. ഒരേ ദിവസത്തെ പ്രക്രിയയ്ക്ക് സാധാരണയായി ഏകദേശം നാല് മണിക്കൂർ വേണ്ടിവരും,
2023 അവസാന പാദത്തിൽ അധികൃതർ 90 ദിവസത്തെ വിസ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ 60 ദിവസത്തെ വിസയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണം വർധിച്ചെന്ന് ടൂറിസം കമ്പനികൾ പറയുന്നു. 60 ദിവസത്തെ വിസയുടെ വില 1,300 ദിർഹത്തിലായിരുന്നു. ഇപ്പോൾ വില 1,500 ദിർഹത്തിലെത്തിയിരിക്കുന്നു.